സാന്ത്വനം എന്ന സ്നേഹതീരം !!
ഈ സൈബര്‍ യുഗത്തില്‍ നമ്മള്‍ എത്ര സമയം ആണ് ഫേസ്ബുക്കില്‍ കളിച്ചും ചിരിച്ചും ചിലവഴിക്കുന്നത് ..ഈ സമയം സമൂഹ നന്മക്കായി ചിലവഴിക്കാന്‍ ആരെങ്കിലും ശ്രേമിചിട്ടുണ്ടോ ...? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. ഫേസ്ബുക്ക് എന്ന മായിക വലയം ഉപയോഗിച്ച് സമൂഹ നന്മക്കായി സമയം മാറ്റി വെക്കുന്ന ഒരു പിടി നല്ല മനുഷ്യര്‍ ഉണ്ടിവിടെ .. അതില്‍ എടുത്തു പറയേണ്ട ഒരു ഫേസ്ബുക്ക് കൂട്ടം ആണ് " ഓര്‍ക്കുട്ട് മലയാളീസ് " എന്ന ഗ്രൂപ്പിന്റെ ചാരിറ്റി സംരംഭം ആയ "സാന്ത്വനം " ഒരാള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് ഒരു പരിധി ഉണ്ട് എന്നാല്‍ ഒരായിരം കരങ്ങള്‍ ചേര്‍ന്നാല്‍ എന്തും ചെയ്യാനാവും എന്ന് തെളിയിക്കുകയ്യാണ് ഒരു കൂട്ടം മലയാളികള്‍ ഇവിടെ ....
തുടങ്ങി ഒരു വര്‍ഷം കൊണ്ട് തന്നെ ഒരു നല്ല പ്രവര്‍ത്തനം കാഴ്ച വെച്ച ഈ ഗ്രൂപ്പ് ഈ വരുന്ന ഡിസംബറില്‍ രണ്ടു വയസു ആയതിന്റെ ആഘോഷം കൊണ്ടാടുകയാണ് .. ഈ ഗ്രൂപ്പ് ഇപ്പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു .. നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒക്കെ കൂടിചേര്‍ത്ത് ഒരു വെബ്സൈറ്റ് കൂടെ ഈ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന നല്ല മനസുകള്‍ ആയ ആളുകള്‍ നല്‍കുന്ന ചെറിയ ചെറിയ സംഘ്യകള്‍ അര്‍ഹതപെട്ടവര്‍ക്ക് എത്തിക്കുക എന്നതാണ് ഈ സംഘത്തിന്‍റെ പ്രധാന ദൌത്യം ഇത് ഇവര്‍ ഭംഗിയായി നിര്‍വഹിച്ചു വരുന്നു ..
ഈ ഗ്രൂപ്പിനെ കുറിച്ച് കൂടുതല്‍ ആയി അറിയണം എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കൂ ...
.......
വെബ്സൈറ്റ് .......
ഫേസ്ബുക്ക് ഗ്രൂപ്പ് .....
ഫേസ്ബുക്ക് പേജ് .....
ഈ ഗ്രൂപ് അതിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ വരുന്ന ഇരുപത്തി മൂന്നാം തിയതി കോഴിക്കോട് വെച്ച് .. എല്ലാ നല്ല മനസ്സുകള്‍ക്കും സ്വാഗതം !!!