Total Pageviews


Friday, 8 November 2013

പുട്ടുണ്ടാക്കല്‍ ( ന്യൂ ജെനറേഷന്‍ )

പുട്ടുണ്ടാക്കല്‍ ( ന്യൂ ജെനറേഷന്‍ )

ഇന്ന് വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖല ആണ് പുട്ടുണ്ടാക്കല്‍ ...തല്ലു കൊളാന്നുള്ള ആരോഗ്യസ്ഥിതിയും നല്ല തൊലിക്കട്ടിയും ഉള്ള ഒരാള്‍ക്ക്‌ വളരെ അനായാസം ആയി വിജയിക്കാന്‍ സാധിക്കുന്ന ഒരു പ്രവര്‍ത്തന മേഖല ആണിത് ! ഇനി നമ്മുക്ക് ഇത് ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് വിശദമായി നോക്കാം .. ഇതിനായി നമുക്ക് ആദ്യം വേണ്ടത്‌ ഒരു നല്ല പുട്ടുകുടം ആണ് ... പുട്ട് കുടം തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ് . ആങ്ങളമാര്‍ ഇല്ലാത്തതും എളുപ്പത്തില്‍ "ആവി " വരുന്നതും ആയ പുട്ടുകുടങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍ .... !! പുടുകുടം കിട്ടികഴിഞ്ഞാല്‍ പിന്നീട് നിങ്ങളുടെ കയ്യില്‍ ഉള്ള വളിച്ച കോമഡി ( തളത്തില്‍ ദിനേശന്‍ സ്റ്റൈല്‍ ) കുടത്തിന്റെ കാതില്‍ നിറക്കുക എന്നതാണ് ആദ്യ കടമ്പ .... ഇത് കൂടാതെ ഇടയ്ക്കിടെ നിങ്ങള്‍ ചെയ്ത വീര സാഹസീക കഥകള്‍ കൂടെ ഇട്ടു കൊടുക്കാന്‍ മറക്കരുത് . ഇതിനിടയില്‍ പുട്ടിനു "പീര " ഇടുന്നത് പോലെ പുട്ടുകുടതിന്റെ സൌന്ദര്യം പൊക്കി പറഞ്ഞു കൊടുക്കുന്നതും നന്നായിരിക്കും ... !! ഇങ്ങിനെ ഒരു ഒരാഴ്ച കാലം തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിന്നാല്‍ നിങ്ങളുടെ പുട്ടിനു " ആവി " വരും .... ! ആവി വന്ന പുട്ടിനെ പിന്നെ ഒന്നും ചെയ്യേണ്ട കാര്യം ഇല്ല .. നിങ്ങള്ടെ കച്ചോടം അതോടെ പൂട്ടുന്നതയിരിക്കും !! ആവി വരാന്‍ കാല താമസം നേരിടുന്ന പുട്ട് ആണെങ്കില്‍ സുഹൃത്തു കളുടെ സഹായം തേടാവുന്നതാണ് ... അങ്ങിനെ തേടുമ്പോള്‍ ഒരു കാര്യം ശ്രെദ്ധിക്കുക നിങ്ങള്‍ ഒരുക്കലും കൂട്ടുകാരനെ നിങ്ങള്ടെ പുട്ടുകുടത്തില്‍ നേരിട്ട് പുട്ടുണ്ടാക്കാന്‍ അനുവദിക്കരുത്‌ ... അനുവദിച്ചാല്‍ ആ പുട്ട് കുടം കൂട്ടുകാരന്റെ അടുക്കളയില്‍ ഇരിക്കും .. പുതുതായി പുട്ടുണ്ടാക്കാന്‍ പോകുന്നവര്‍ പഴയ പുട്ട്ഉണ്ടാക്കല്‍ തൊഴിലാളികളോട് സംശയങ്ങള്‍ തീര്‍ക്കവുന്നതാണ് !!

NB : പുട്ട്ഉണ്ടാക്കി തുടങ്ങുന്നതിനു മുന്‍പ്‌ " ചില്ല് " ഇട്ടിട്ടുണ്ടോ എന്ന് ദയവായി ശ്രെദ്ധിക്കുക ..ചില്ല് ഇടാത്ത പുട്ടുകുറ്റിയില്‍ നിങ്ങള്‍ പുട്ടുണ്ടാക്കാന്‍ പോയാല്‍ നിങ്ങള്‍ ഒരു മാസം ഇരുന്നു ഉണ്ടാക്കിയാലും പുട്ടിനു ആവി വരൂല .. അവസാനം പുട്ടികുറ്റി മുതലാളീടെ ഇടി വാങ്ങി "പുട്ട് " ഉണ്ടാക്കാന്‍ പോയ നിങ്ങള്‍ " ചപ്പാത്തി " ആകും !! 

Sunday, 4 August 2013

ഒരു ചളി കഥ

എന്റെ സൈറ്റ് ഇരിക്കുന്ന സ്ഥലത്ത് മഴ പെയ്താല്‍ നല്ല രസം ആണ് ! ഇവിടുള്ള മണ്ണ് ചളി ആയി മാറാന്‍ അധികം സമയമേ വേണ്ട.ചളി എന്ന് പറഞ്ഞാല്‍ വെറും ചെളി അല്ല നല്ല പരിപ്പ് പായസം പോലുള്ള കുറുകിയ ചളി .ഭാഗ്യം എന്റെ വീട്ടുകാര്‍ ഇവിടെ ഇല്ലാത്തതു അല്ലെല്‍ ജോലി കഴിഞ്ഞു ചെല്ലുന്ന എന്നെ കണ്ടു എനിക്ക് വല്ല ഞാറു നടല്‍ ആണ് ജോലി എന്ന് വിശ്വസിച്ചെനെ ! ആ അങ്ങിനെ മഴയുള്ള ഒരു ദിവസം പതിവുപോലെ എന്റെ കലാപരിപാടികളും ആയി സൈറ്റിന്റെ ഉള്ളില്‍ കറങ്ങി തിരിഞ്ഞു വരുമ്പോള്‍ ക്ല്യ്ന്റിലെ രണ്ടു ചെല്ലക്കിളികള്‍ എന്റെ നേര്‍ക്ക്‌ നടന്നു വരണത് കണ്ടു .ആ രണ്ടു കിളികള്‍ ഞങ്ങളുടെ സൈറ്റിലെ പൊന്നോമനകള്‍ ആണ് ഞങ്ങള്‍ടെ എല്ലാ എഞ്ചിനീയര്‍ കുഞ്ഞുങ്ങള്‍ മല്‍സരം വെച്ച് പുറകെ നടക്കുവാ ആ രണ്ടിനെയും ! ഇവന്മാരുടെ ഇത്രേം ശുഷ്ക്കാന്തി പണി എടുക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നെല്‍ പണി എങ്കിലും തീര്‍ന്നേനെ . അങ്ങിനെ ഉള്ള ആ കുട്ടികള്‍ നടന്നു നടന്നു ഒടുവില്‍ കുറെ ചളി ഉള്ള സ്ഥലത്ത് വന്നു സഡന്‍ ബ്രേക്ക്‌ ഇട്ട പോലെ നിന്ന് ..ആ ചളിയില്‍ ഇറങ്ങാന്‍ വയ്യാതെ അവര്‍ വേറെ വഴിക്കായി നോക്കി കൊണ്ടേ ഇരുന്നു ..ഞാന്‍ ആണേല്‍ ഇതെല്ലാം കണ്ടു ഒരു പുച്ഛച്ചിരിയോടെ അവളുമാരെ നോക്കി ... ! പെട്ടെന്നു എന്റെ തലയില്‍ ബള്‍ബ്‌ കത്തി അവളുമാരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി ഞാന്‍ ആ സമുദ്രം ചാടി കടക്കാന്‍ തീരുമാനിച്ചു .സൈഡില്‍ നിന്നിരുന്ന രണ്ടു പണിക്കാരെ ഒരു 'ജയന്‍ ' സ്റ്റൈലില്‍ തള്ളി മാതി ഞാന്‍ ചാടാന്‍ തയ്യാറെടുത്തു ! അവളുമാര്‍ ഇതെല്ലം കണ്ടു നില്‍ക്കനുണ്ടാര്‍ന്നു ..എല്ലാ ദൈവങ്ങളെയും മനസില്‍ വിചാരിച് ഒരു " ഇതല്ല ഇതിലപ്പുറവും " സ്റ്റൈലില്‍ ഞാന്‍ ചാടി .... ! പക്ഷെ മറുകര കണ്ടില്ല ...  ഒരു മാതിരി മഴയുള്ള പ്രഭാതത്തില്‍ വണ്ടി കേറി കിടക്കുന്ന തവളയുടെ രൂപത്തില്‍ ആ ചളിയില്‍ ഞാന്‍ മൂക്കും കുത്തി വീണു .. !! എന്റെ മാനം രൂപയുടെ മൂല്യം ഇടിഞ്ഞ പോലെ ആ നിമിഷം ഇടിഞ്ഞു വീണു ! തല പൊക്കി നോക്കിയപ്പോള്‍ ആ കിളികള്‍ കെട്ടി പിടിച്ചു നിന്ന് ചിരിക്കുന്നുണ്ടായിരുന്നു ! ആ ചിരി കണ്ട എന്റെ മനസില്‍ ലഡ്ഡു പൊട്ടി ! വടക്ക്നോക്കി യന്ത്രം ശ്രീനിവാസന്‍ സ്റ്റൈലില്‍ ഒരു ചിരി അങ്ങ് പാസാകി ! കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ട്രാന്‍സിറ്റ്‌ മിക്സര്‍ കൊണ്ട് വാന്നു പൈപ്പ് തുറന്നു എന്നെ കുളിപ്പിച്ച് !! അത് കണ്ടു അടുത്ത് നിന്ന ഏതോ ഒരു തെണ്ടി പറഞ്ഞു സര്‍ ഇപ്പൊള്‍ നല്ലോണം 'ഷൈന്‍' ചെയ്യന്നുണ്ടെന്നു ! !! എന്റെ സിവനെ !!!!!

ഗുണപാഠം : ഒരുത്തന്‍ ചളിയില്‍ വീണതിനും വേണോ നിനക്കൊക്കെ ഗുണപാഠം ! ഓടെഡാ !!!!

Saturday, 20 July 2013

ഒരു വീഴ്ച്ചയുടെ ഓര്‍മ്മകുറിപ്പ് !!

പണ്ട് പണ്ട് നടന്ന ഒരു കഥയാണ്‌ ... ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ച സമയം,അന്നൊക്കെ ഞാന്‍ ഏതു നേരവും സൈക്കിളിന്റെ പുറത്തായിരുന്നു .. ഞാന്‍ തൊട്ടപ്പുറത്തുള
്ള കുളിമുറിയില്‍ കുളിക്കാന്‍ പോകുന്നത് സൈക്കിളിന്റെ മേലെ ആണെന്ന് വരെ എന്നോട് അസൂയ ഉള്ള നാട്ടുകാര്‍ പറഞ്ഞു പരത്തിയിരുന്നു ... അന്ന് സ്വന്തം സൈക്കിള്‍ ഇല്ലാത്ത ഞാന്‍ ഏട്ടന്റെ സൈക്കിള്‍ കട്ടെടുത്തുതാണ് ഗ്രാമ പ്രദക്ഷിണം നടത്തി കൊണ്ടിരുന്നത് ...അങ്ങിനെ ഇരിക്കെ ഒരു ദിവസം അമ്മയും ഏട്ടനും ആശുപത്രിയില്‍ പോയ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ സൈക്കിളും കൊണ്ടിറങ്ങി കുറച്ചു ദൂരം ചെന്നപ്പോള്‍ ഇളയച്ഛന്റെ മകനും എന്റെ അനിയനും ആയ ശരത് മോനും അമ്മയും അവിടെ നില്‍ക്കുനത് കണ്ടത് ... അവരുടെ മുന്നില്‍ ധൂം സിനിമയില്‍ ജോണ്‍ ഏബ്രഹാം സീ ബി ആര്‍ കൊണ്ടോയി ചവിട്ടണ പോലെ ഞാന്‍ എന്റെ ബി എസ് എ സൈക്കിള്‍ കൊണ്ടോയി ചവിട്ടി ...എന്നെ കണ്ടതും ശരത് ഒരു ചിരി പാസാക്കി ... മുന്നിലെ നിരയില്‍ അഞ്ചു ആറു പള്ളില്ലാത്തത് കൊണ്ട് ആ ചിരി ഒരു ഒഴിഞ്ഞ പറമ്പില്‍ അതിര്‍ത്തി കല്ല്‌ ഇട്ടെക്കണ ഒരു രംഗം അനുസ്മരിപ്പിച്ചു ... ഒരു ആവേശത്തില്‍ ഞാന്‍ അവനോടു പറഞ്ഞു "വാ കുട്ടാ സൈക്കളില്‍ കയറൂ ഞാന്‍ ലോഡ്‌ എടുക്കനോക്കെ പഠിച്ചു " . ഞാന്‍ പലപ്പോഴായി അവിടെ ഇവിടെ വീഴുന്ന വീഴ്ചകള്‍ നേരിട്ട് കണ്ടിട്ടുള്ളതിന്നാലാവണം അവന്‍ കയറാന്‍ ഒന്ന് മടിച്ചു... എന്നാല്‍ എന്റെ ഒരു ആവേശം കണ്ട അവന്റെ അമ്മ അവനോടു കയറിക്കോളാന്‍ പറഞ്ഞു ...ഇത് കേട്ടതും അവന്‍ ഓടി സൈക്കിളിന്റെ മേലെ കയറി ..... സകല ദൈവങ്ങളെയും വിളിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി ... ഉള്ള കുണ്ടും കുഴിയും പാലങ്ങളും താണ്ടി ഞങ്ങള്‍ വീടിനു പുറകിലെത്തി ... പെട്ടെന്ന് ഒരു സൌണ്ട് കേട്ടൂ .... പിന്നെ ഞാനും ശരത്തും സൈക്കളും കൂടെ ദെ കിടക്കണൂ നിലത്ത് .... ഞാന്‍ ചാടി എഴുന്നേറ്റു ചുറ്റും നോക്കി ആരും ഇല്ല എന്ന് കണ്ടപ്പോള്‍ സൈക്കിള്‍ എടുത്തു പൊക്കി ... എങ്ങനെ ഞെട്ടിച്ചു കൊണ്ട് സൈക്കിളിന്‍റെ കൂടെ ശരത്തിന്റെ കാലും പൊങ്ങി വന്നു .... അപ്പോളാണ് എനിക്ക് കാര്യം പിടികിട്ടിയത് മുന്നില്‍ ഇരുന്ന അവന്‍ സ്വന്തം കാലു കൊണ്ടോയി ചക്രത്തിന്റെ ഇടയില്‍ ഇട്ടു ആ സത്കര്മം കാരണം ആണ് സൈക്കിള്‍ വീണതെന്ന് ... ഒതുക്കി തീര്‍ക്കാം എന്ന് പ്രതീക്ഷിച്ച എന്നെ കരയിപ്പിച്ചു കൊണ്ട് ശരത് നിര്‍ത്താതെ കരഞ്ഞു തുടങ്ങി. ആ കരച്ചില്‍ കേട്ട് ആ ഗ്രാമത്തിലെ എല്ലാവരും എത്തി ... അവര്‍ വന്നു ഒരു മാതിരി ഞാറു പറിക്കുന്ന ഒരു ലാഘവത്തോടെ കാലു വലിച്ചു ഊരി എടുക്കാന്‍ നോക്കി ശരത്തിന്റെ കരച്ചില്‍ കുറച്ചൂടെ ഉച്ചത്തില്‍ വന്നതല്ലാതെ കാലു വെളിയില്‍ വന്നില്ല ...ഒരു രക്ഷയും ഇല്ലാതെ അവര്‍ സൈക്കിളിന്റെ കമ്പി മുറിക്കാന്‍ ഒരുങ്ങി ..ഇടോക്ക്ര്‍ കണ്ടു എന്റെ കണ്ണില്‍ ഇരുട്ട് കയറി. സ്ത്രീപീഡന കേസിലെ പ്രതിയെ പോലെ ഞാന്‍ ഒന്നും മിണ്ടാതെ നിന്നൂ ...ഒടുവില്‍ കുറെ കമ്പി മുറിച്ചു ആ കുഞ്ഞിക്കാല്‍ അവര്‍ രക്ഷപെടുത്തി .. കാല്‍ ഓടിഞ്ഞിട്ടുണ്ടാവും എന്ന് കരുതി അവനേം കൊണ്ട് എല്ലാരും ആശുപത്രിയിലേക്ക് ഓടി .... ആ നിമിഷത്തില്‍ നാട് വിട്ടാലോ എന്ന് വരെ ആലോചിച്ചു ..പിന്നെ വിശപ്പിന്റെ അസുഖം അന്നുണ്ടായിരുന്നു എന്നാ ഒറ്റക്കാരണം കൊണ്ട് ഞാന്‍ ആ തിരുമാനം മാറ്റി വെച്ച് .. ഒടുവില്‍ ആശുപത്രിയില്‍ നിന്നും വാര്‍ത്ത എത്തി ആ കാല്‍ 'ഓടിഞ്ഞിട്ടില്ല' എന്നാലും അന്നെ ദിവസം ഞാന്‍ കുറെ ചീത്തവിളി കേട്ടൂ ... അച്ഛന്‍ അമ്മ ചേട്ടന്‍ നാട്ടുകാര്‍ എല്ലാവരും ഫുള്‍ ചീത്തവിളി .ഞാന്‍ അന്ന് ഫുള്‍ കരഞ്ഞു എന്റെ കണ്ണീരു കൊണ്ട് വീട്ടിലെ കിണര്‍ നിറഞ്ഞു കവിഞ്ഞൂ . ഈ ഒരു സംഭവം എന്നെ നാട്ടില്‍ (കു)പ്രസിദ്ധന്‍ ആകി .. അതോട് കൂടി ഞാന്‍ ആരെയും സൈക്കിളില്‍ കയറ്റാറില്ല .... !! ഇപ്പോളും ബൈക്ക് കൊണ്ട് പോയി എവിടെ എങ്കിലും വീഴുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട് ... 

ക്ഷമിക്കെട ശരത്തെ ... !!!! പിന്നെ ഈശ്വരനോട് ഒരു കുഞ്ഞു നന്ദിയും ഇവന്റെ ആ കുഞ്ഞിക്കാല്‍ ഓടിക്കാഞ്ഞതിനും !!!!!

Sunday, 17 February 2013

അവളെ ഞാന്‍ സ്നേഹിച്ചത് എന്റെ ഒരു മണ്ടത്തരം മാത്രം ആയിരുന്നു എന്ന് മനസിലാക്കി തരാന്‍ ഒടുവില്‍ അവള്‍ക്കു തന്നെ സാധിച്ചു . ഞാന്‍ ഒരു വിഡ്ഢി തുറന്ന മനസുള്ള ഒരു വിഡ്ഢി . ഈ മണ്ടതരത്തില്‍ കളഞ്ഞു പോയത് എന്റെ പുഞ്ചിരി മാത്രം ആയിരുന്നു . നിനക്കായ്‌ മാത്രം ഉണ്ടായിരുന്ന ആ പുഞ്ചിരി ..... !