Total Pageviews


Saturday, 20 July 2013

ഒരു വീഴ്ച്ചയുടെ ഓര്‍മ്മകുറിപ്പ് !!

പണ്ട് പണ്ട് നടന്ന ഒരു കഥയാണ്‌ ... ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ച സമയം,അന്നൊക്കെ ഞാന്‍ ഏതു നേരവും സൈക്കിളിന്റെ പുറത്തായിരുന്നു .. ഞാന്‍ തൊട്ടപ്പുറത്തുള
്ള കുളിമുറിയില്‍ കുളിക്കാന്‍ പോകുന്നത് സൈക്കിളിന്റെ മേലെ ആണെന്ന് വരെ എന്നോട് അസൂയ ഉള്ള നാട്ടുകാര്‍ പറഞ്ഞു പരത്തിയിരുന്നു ... അന്ന് സ്വന്തം സൈക്കിള്‍ ഇല്ലാത്ത ഞാന്‍ ഏട്ടന്റെ സൈക്കിള്‍ കട്ടെടുത്തുതാണ് ഗ്രാമ പ്രദക്ഷിണം നടത്തി കൊണ്ടിരുന്നത് ...അങ്ങിനെ ഇരിക്കെ ഒരു ദിവസം അമ്മയും ഏട്ടനും ആശുപത്രിയില്‍ പോയ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ സൈക്കിളും കൊണ്ടിറങ്ങി കുറച്ചു ദൂരം ചെന്നപ്പോള്‍ ഇളയച്ഛന്റെ മകനും എന്റെ അനിയനും ആയ ശരത് മോനും അമ്മയും അവിടെ നില്‍ക്കുനത് കണ്ടത് ... അവരുടെ മുന്നില്‍ ധൂം സിനിമയില്‍ ജോണ്‍ ഏബ്രഹാം സീ ബി ആര്‍ കൊണ്ടോയി ചവിട്ടണ പോലെ ഞാന്‍ എന്റെ ബി എസ് എ സൈക്കിള്‍ കൊണ്ടോയി ചവിട്ടി ...എന്നെ കണ്ടതും ശരത് ഒരു ചിരി പാസാക്കി ... മുന്നിലെ നിരയില്‍ അഞ്ചു ആറു പള്ളില്ലാത്തത് കൊണ്ട് ആ ചിരി ഒരു ഒഴിഞ്ഞ പറമ്പില്‍ അതിര്‍ത്തി കല്ല്‌ ഇട്ടെക്കണ ഒരു രംഗം അനുസ്മരിപ്പിച്ചു ... ഒരു ആവേശത്തില്‍ ഞാന്‍ അവനോടു പറഞ്ഞു "വാ കുട്ടാ സൈക്കളില്‍ കയറൂ ഞാന്‍ ലോഡ്‌ എടുക്കനോക്കെ പഠിച്ചു " . ഞാന്‍ പലപ്പോഴായി അവിടെ ഇവിടെ വീഴുന്ന വീഴ്ചകള്‍ നേരിട്ട് കണ്ടിട്ടുള്ളതിന്നാലാവണം അവന്‍ കയറാന്‍ ഒന്ന് മടിച്ചു... എന്നാല്‍ എന്റെ ഒരു ആവേശം കണ്ട അവന്റെ അമ്മ അവനോടു കയറിക്കോളാന്‍ പറഞ്ഞു ...ഇത് കേട്ടതും അവന്‍ ഓടി സൈക്കിളിന്റെ മേലെ കയറി ..... സകല ദൈവങ്ങളെയും വിളിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി ... ഉള്ള കുണ്ടും കുഴിയും പാലങ്ങളും താണ്ടി ഞങ്ങള്‍ വീടിനു പുറകിലെത്തി ... പെട്ടെന്ന് ഒരു സൌണ്ട് കേട്ടൂ .... പിന്നെ ഞാനും ശരത്തും സൈക്കളും കൂടെ ദെ കിടക്കണൂ നിലത്ത് .... ഞാന്‍ ചാടി എഴുന്നേറ്റു ചുറ്റും നോക്കി ആരും ഇല്ല എന്ന് കണ്ടപ്പോള്‍ സൈക്കിള്‍ എടുത്തു പൊക്കി ... എങ്ങനെ ഞെട്ടിച്ചു കൊണ്ട് സൈക്കിളിന്‍റെ കൂടെ ശരത്തിന്റെ കാലും പൊങ്ങി വന്നു .... അപ്പോളാണ് എനിക്ക് കാര്യം പിടികിട്ടിയത് മുന്നില്‍ ഇരുന്ന അവന്‍ സ്വന്തം കാലു കൊണ്ടോയി ചക്രത്തിന്റെ ഇടയില്‍ ഇട്ടു ആ സത്കര്മം കാരണം ആണ് സൈക്കിള്‍ വീണതെന്ന് ... ഒതുക്കി തീര്‍ക്കാം എന്ന് പ്രതീക്ഷിച്ച എന്നെ കരയിപ്പിച്ചു കൊണ്ട് ശരത് നിര്‍ത്താതെ കരഞ്ഞു തുടങ്ങി. ആ കരച്ചില്‍ കേട്ട് ആ ഗ്രാമത്തിലെ എല്ലാവരും എത്തി ... അവര്‍ വന്നു ഒരു മാതിരി ഞാറു പറിക്കുന്ന ഒരു ലാഘവത്തോടെ കാലു വലിച്ചു ഊരി എടുക്കാന്‍ നോക്കി ശരത്തിന്റെ കരച്ചില്‍ കുറച്ചൂടെ ഉച്ചത്തില്‍ വന്നതല്ലാതെ കാലു വെളിയില്‍ വന്നില്ല ...ഒരു രക്ഷയും ഇല്ലാതെ അവര്‍ സൈക്കിളിന്റെ കമ്പി മുറിക്കാന്‍ ഒരുങ്ങി ..ഇടോക്ക്ര്‍ കണ്ടു എന്റെ കണ്ണില്‍ ഇരുട്ട് കയറി. സ്ത്രീപീഡന കേസിലെ പ്രതിയെ പോലെ ഞാന്‍ ഒന്നും മിണ്ടാതെ നിന്നൂ ...ഒടുവില്‍ കുറെ കമ്പി മുറിച്ചു ആ കുഞ്ഞിക്കാല്‍ അവര്‍ രക്ഷപെടുത്തി .. കാല്‍ ഓടിഞ്ഞിട്ടുണ്ടാവും എന്ന് കരുതി അവനേം കൊണ്ട് എല്ലാരും ആശുപത്രിയിലേക്ക് ഓടി .... ആ നിമിഷത്തില്‍ നാട് വിട്ടാലോ എന്ന് വരെ ആലോചിച്ചു ..പിന്നെ വിശപ്പിന്റെ അസുഖം അന്നുണ്ടായിരുന്നു എന്നാ ഒറ്റക്കാരണം കൊണ്ട് ഞാന്‍ ആ തിരുമാനം മാറ്റി വെച്ച് .. ഒടുവില്‍ ആശുപത്രിയില്‍ നിന്നും വാര്‍ത്ത എത്തി ആ കാല്‍ 'ഓടിഞ്ഞിട്ടില്ല' എന്നാലും അന്നെ ദിവസം ഞാന്‍ കുറെ ചീത്തവിളി കേട്ടൂ ... അച്ഛന്‍ അമ്മ ചേട്ടന്‍ നാട്ടുകാര്‍ എല്ലാവരും ഫുള്‍ ചീത്തവിളി .ഞാന്‍ അന്ന് ഫുള്‍ കരഞ്ഞു എന്റെ കണ്ണീരു കൊണ്ട് വീട്ടിലെ കിണര്‍ നിറഞ്ഞു കവിഞ്ഞൂ . ഈ ഒരു സംഭവം എന്നെ നാട്ടില്‍ (കു)പ്രസിദ്ധന്‍ ആകി .. അതോട് കൂടി ഞാന്‍ ആരെയും സൈക്കിളില്‍ കയറ്റാറില്ല .... !! ഇപ്പോളും ബൈക്ക് കൊണ്ട് പോയി എവിടെ എങ്കിലും വീഴുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട് ... 

ക്ഷമിക്കെട ശരത്തെ ... !!!! പിന്നെ ഈശ്വരനോട് ഒരു കുഞ്ഞു നന്ദിയും ഇവന്റെ ആ കുഞ്ഞിക്കാല്‍ ഓടിക്കാഞ്ഞതിനും !!!!!