എന്റെ സൈറ്റ് ഇരിക്കുന്ന സ്ഥലത്ത് മഴ പെയ്താല്‍ നല്ല രസം ആണ് ! ഇവിടുള്ള മണ്ണ് ചളി ആയി മാറാന്‍ അധികം സമയമേ വേണ്ട.ചളി എന്ന് പറഞ്ഞാല്‍ വെറും ചെളി അല്ല നല്ല പരിപ്പ് പായസം പോലുള്ള കുറുകിയ ചളി .ഭാഗ്യം എന്റെ വീട്ടുകാര്‍ ഇവിടെ ഇല്ലാത്തതു അല്ലെല്‍ ജോലി കഴിഞ്ഞു ചെല്ലുന്ന എന്നെ കണ്ടു എനിക്ക് വല്ല ഞാറു നടല്‍ ആണ് ജോലി എന്ന് വിശ്വസിച്ചെനെ ! ആ അങ്ങിനെ മഴയുള്ള ഒരു ദിവസം പതിവുപോലെ എന്റെ കലാപരിപാടികളും ആയി സൈറ്റിന്റെ ഉള്ളില്‍ കറങ്ങി തിരിഞ്ഞു വരുമ്പോള്‍ ക്ല്യ്ന്റിലെ രണ്ടു ചെല്ലക്കിളികള്‍ എന്റെ നേര്‍ക്ക് നടന്നു വരണത് കണ്ടു .ആ രണ്ടു കിളികള്‍ ഞങ്ങളുടെ സൈറ്റിലെ പൊന്നോമനകള്‍ ആണ് ഞങ്ങള്‍ടെ എല്ലാ എഞ്ചിനീയര്‍ കുഞ്ഞുങ്ങള്‍ മല്‍സരം വെച്ച് പുറകെ നടക്കുവാ ആ രണ്ടിനെയും ! ഇവന്മാരുടെ ഇത്രേം ശുഷ്ക്കാന്തി പണി എടുക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നെല്‍ പണി എങ്കിലും തീര്‍ന്നേനെ . അങ്ങിനെ ഉള്ള ആ കുട്ടികള്‍ നടന്നു നടന്നു ഒടുവില്‍ കുറെ ചളി ഉള്ള സ്ഥലത്ത് വന്നു സഡന്‍ ബ്രേക്ക് ഇട്ട പോലെ നിന്ന് ..ആ ചളിയില്‍ ഇറങ്ങാന്‍ വയ്യാതെ അവര്‍ വേറെ വഴിക്കായി നോക്കി കൊണ്ടേ ഇരുന്നു ..ഞാന്‍ ആണേല്‍ ഇതെല്ലാം കണ്ടു ഒരു പുച്ഛച്ചിരിയോടെ അവളുമാരെ നോക്കി ... ! പെട്ടെന്നു എന്റെ തലയില്‍ ബള്‍ബ് കത്തി അവളുമാരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി ഞാന്‍ ആ സമുദ്രം ചാടി കടക്കാന്‍ തീരുമാനിച്ചു .സൈഡില്‍ നിന്നിരുന്ന രണ്ടു പണിക്കാരെ ഒരു 'ജയന്‍ ' സ്റ്റൈലില്‍ തള്ളി മാതി ഞാന്‍ ചാടാന്‍ തയ്യാറെടുത്തു ! അവളുമാര്‍ ഇതെല്ലം കണ്ടു നില്‍ക്കനുണ്ടാര്‍ന്നു ..എല്ലാ ദൈവങ്ങളെയും മനസില്‍ വിചാരിച് ഒരു " ഇതല്ല ഇതിലപ്പുറവും " സ്റ്റൈലില്‍ ഞാന്‍ ചാടി .... ! പക്ഷെ മറുകര കണ്ടില്ല ... ഒരു മാതിരി മഴയുള്ള പ്രഭാതത്തില്‍ വണ്ടി കേറി കിടക്കുന്ന തവളയുടെ രൂപത്തില്‍ ആ ചളിയില്‍ ഞാന്‍ മൂക്കും കുത്തി വീണു .. !! എന്റെ മാനം രൂപയുടെ മൂല്യം ഇടിഞ്ഞ പോലെ ആ നിമിഷം ഇടിഞ്ഞു വീണു ! തല പൊക്കി നോക്കിയപ്പോള്‍ ആ കിളികള്‍ കെട്ടി പിടിച്ചു നിന്ന് ചിരിക്കുന്നുണ്ടായിരുന്നു ! ആ ചിരി കണ്ട എന്റെ മനസില്‍ ലഡ്ഡു പൊട്ടി ! വടക്ക്നോക്കി യന്ത്രം ശ്രീനിവാസന്‍ സ്റ്റൈലില്‍ ഒരു ചിരി അങ്ങ് പാസാകി ! കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ട്രാന്‍സിറ്റ് മിക്സര്‍ കൊണ്ട് വാന്നു പൈപ്പ് തുറന്നു എന്നെ കുളിപ്പിച്ച് !! അത് കണ്ടു അടുത്ത് നിന്ന ഏതോ ഒരു തെണ്ടി പറഞ്ഞു സര്‍ ഇപ്പൊള്‍ നല്ലോണം 'ഷൈന്‍' ചെയ്യന്നുണ്ടെന്നു ! !! എന്റെ സിവനെ !!!!!
ഗുണപാഠം : ഒരുത്തന്‍ ചളിയില്‍ വീണതിനും വേണോ നിനക്കൊക്കെ ഗുണപാഠം ! ഓടെഡാ !!!!
ഗുണപാഠം : ഒരുത്തന്‍ ചളിയില്‍ വീണതിനും വേണോ നിനക്കൊക്കെ ഗുണപാഠം ! ഓടെഡാ !!!!