Total Pageviews


Thursday, 20 November 2014

ഒരു കപ്പ കഥ

പണ്ട് പണ്ട് ... പണ്ടെന്നു വെച്ചാൽ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ അല്ല മുന്നേ അല്ല ! ഒരു നാല് വർഷം മുന്നേ ഹൈദ്രബാദിൽ കൂലി പണി എടുക്കുന്ന കാലം . ഒരു ഞായറാഴ്ച ഞാനും എന്റെ ഒരു തെലുഗ് സുഹൃത്തും കൂടെ ഞങ്ങളുടെ സ്വന്തം കൈരളി ഹോട്ടലിൽ പുട്ടടിക്കാൻ പോയി . നല്ല കേരള ഭക്ഷണം കിട്ടുന്ന സ്ഥലം ആയിരുന്നു കൈരളി . ചെന്ന പാടെ അവിടുത്തെ അണ്ണൻ ഓർഡർ എടുക്കാൻ വന്നു , ഞാൻ വളരെ ഉത്സാഹത്തോടെ എനിക്കും കൂടെ ഉള്ള അവനും നമ്മുടെ 'കപ്പ' ഓർഡർ ചെയ്തു .. " കപ്പ എന്ന് അവന്റെ മോന്തായം ലോറി കേറിയ സ്റ്റീൽ പാത്രം പോലെ ചളുങ്ങി .. അവൻ ഒരു പുച്ചത്തോടെ എന്നോട് ചോയിച്ചു നിങ്ങൾ മലയാളികൾ ഇതൊക്കെ ആണോ കഴിക്കുന്നെ എന്ന് . ഞാൻ സന്തോഷത്തോടെ പറഞ്ഞു നാട്ടിൽ എല്ലാരും കപ്പ കഴിക്കും .സ്വന്തം പറമ്പിൽ കിട്ടും നാട്ടിലൊക്കെ കപ്പ ! നിനക്കും ഇന്ന് കപ്പ കഴിക്കാം , അത് കേട്ടതും ഓക്കാനിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി ഓടി.ഞാൻ ഒരുമാതിരി സബ് ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് പടം കണ്ട ഒരു ഫീലിങ്ങിൽ ഇരുന്നു. വന്ന കപ്പ കഴിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി 
ഒടുവിൽ വേറെ ഒരു തെലുങ്ഗൻ അണ്ണനെ വിളിച്ചു ഞാൻ ചോയിച് ഈ "കപ്പ " എന്ന് വെച്ചാൽ എന്താ എന്ന് ... അവൻ പറഞ്ഞ ഉത്തരം കേട്ട് ഞാൻ ചിരിച്ചു ചിരിച്ചു കപ്പാൻ മണ്ണില്ലാത്തതു കൊണ്ട് അത് ചെയ്തില്ല ..
എന്നാലും ആരാണാവോ ഈ "തവളെയെ " "കപ്പ " എന്നൊക്കെ വിളിക്കുക 
അവൻ ഓടിയ വഴി ആണ് പുതിയ മുംബൈ ഹൈവേ ഉണ്ടായേ  
ശിവനെ !

Thursday, 17 April 2014

പാചകം ഒരു ബാലികേറാമലയാണ്

രാവിലെ ഉണർന്നപ്പോ മുതൽ ഒരു ആഗ്രഹം പാചകം പഠിക്കണം ... ആ ആഗ്രഹത്തോടെ പടികൾ ഇറങ്ങി ചെന്ന് പെട്ടത് എന്റെ കുക്കിന്റെ മുന്നിൽ . ചെന്ന പാടെ ആഗ്രഹം അറിയിച്ചു നമ്മളോടുള്ള ബഹുമാനം കൊണ്ട് അവൻ ചായ ഉണ്ടാക്കാൻ സമ്മതിച്ചു . ഡെയിലി കുടിക്കുന്ന ചായകളെ മനസിലോര്ത് രണ്ടു കവർ പാല് കൊണ്ട് ചായ ഉണ്ടാക്കി . ആദ്യത്തെ കപ്പ്‌ ചായ വിറയാർന്ന കൈകളോടെ അവനു കൊടുക്കുമ്പോ ലവ് ലെറ്ററിനു മറുപടി കാത്തുനില്ക്കുന്ന അവസ്ഥയിൽ ആയിരുന്നുഞാൻ . സന്തോഷത്തോടെ അവൻ ആ ചായ കുടിച് തുടങ്ങി പെട്ടെന്ന് അവൻ കണ്ണും തള്ളി ഓടി ചായ തുപ്പി കളഞ്ഞു . നിറകണ്ണുകളോടെ അവൻ എന്നോട് പറഞ്ഞു രാവിലെ എന്തിനാ അവനെ 'ഉപ്പു' കൊടുത്ത് കൊല്ലാൻ നോക്കിയതെന്ന് .... 

അപ്പോളാണ് ഞാൻ ഞാൻ അത് നോക്കിയത് എന്റെ സന്തോഷത്തിന്റെ മധുരമായി ഞാൻ ചായയിൽ പഞ്ചസാരക്ക് പകരം 'ഉപ്പു' ആണ് വാരി വിതറിയതെന്നു ...!

അവസാനം അവൻ പറഞ്ഞു ഇനി കഴിക്കാൻ അല്ലാതെ അടുക്കള ഭാഗതെങ്ങാൻ കണ്ടാൽ അമ്മച്ചിയാണേ അടിച്ചു 
പുറത്താക്കുമെന്ന്  അവൻ ആയതോണ്ട് അത്രയേ പറഞ്ഞുള്ളൂ . സന്തോഷം കൊണ്ട് ഞാൻ ആ ചായ കൊണ്ടോയി കൂടെ ഉള്ള പ്രൊജക്റ്റ്‌ മാനേജറിനു കൊടുത്തിരുന്നേൽ ഇന്നെന്റെ ജോലി പോയേനെ !

ശിവനേ !

കുട്ടിക്കാല സ്മരണകള്‍

പണ്ട് പണ്ട് നിക്കറൊക്കെ ഇട്ടു ഉള്ള മണ്ടത്തരങ്ങള്‍ ഒക്കെ കാണിച്ചു നടന്നിരുന്ന ബാല്യകാലം ... ചുമ്മാ ക്രിക്കെറ്റ് കളിചോണ്ടിരുന്ന എന്നോട് അമ്മ പറയുന്നു അടുത്ത വീട്ടില്‍ പോയി ആ വീട്ടിലെ ചേച്ചിയോട് എന്തോ അത്യാവശ്യം ആയി പറയാന്‍ .. അമ്മയോട് തല്ലും പിടിച്ചു കയ്യില്‍ പിടിച്ചിരുന്ന മടലിന്റെ ബാറ്റും വലിച്ചെറിഞ്ഞു ഞാന്‍ ഓടി ... അടുത്ത വീട്ടിലെത്തി നോക്കീപ്പോ വീടിന്റെ വാതില്‍ അടച്ചിരിക്കുന്നു .. കുറെ നേരം അവിടെ ചുറ്റി പറ്റി നടന്നു നോക്കി ആരെയും കാണാന്‍ ഇല്ല.. ഒടുവില്‍ ഒരു ജനല്‍ മാത്രം തുറന്നു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടെത്തി .. അത് കണ്ടതും എന്റെ മനസിലെ " ശക്തിമാന്‍ " ഉണര്‍ന്നു .. ജനലിലൂടെ വലിഞ്ഞു കയറി ചേച്ചിയെ വിളിച്ചു നോക്കുക്ക എന്ന വളരെ ബുദ്ധിപരമായ ഒരു നീക്കം നടത്താന്‍ ഞാന്‍ തയാറായി .. ആ സമയത്താണ് ആ ജനലിനു കീഴെ ആ വീടിലെ പട്ടി " ജിമ്മി " സുഖമായി കിടന്നുറങ്ങണ കണ്ടത്‌ .. പാവം ഉറങ്ങിക്കോട്ടെ ബുധിമുട്ടികെണ്ടല്ലോ എന്ന് കരുതി ഞാന്‍ അതിന്റെ മേലെ മുട്ടാതെ നമ്മുടെ വിയറ്റ്നാം കോളനി ഇന്നസെന്റ് സ്റ്റൈലില്‍ ആ ജനാലയില്‍ വലിഞ്ഞു കയറി .... കയറിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ പിന്നീട് ബോധം വരുമ്പോ ഞാന്‍ കണ്ടത്‌ വെള്ള ഉടുപ്പിട്ട മാലാഖയെ ആണ് ... പെട്ടെന്ന് ഞാന്‍ പേടിച്ചു കരഞ്ഞു ഒരു മീറ്റര്‍ മാത്രം ഉയരം ഉള്ള ഒരു ജനാലയില്‍ നിന്നും വീണു ഞാന്‍ ഇഹലോകവാസം വെടിഞ്ഞോ എന്ന് പേടിച്ചിട്ടു ...  പിന്നെ ആ മാലാഖയുടെ കയ്യില്‍ നിന്നും കുത്ത് കിട്ടിയപ്പോള മനസിലായെ അത നര്‍സ് ആയിരുന്നു എന്ന് ...കാലു തെന്നി ഞാന്‍ വീണത് പട്ടിയുടെ മേലെ ആയി പോയി ... വിശന് കിടനുറങ്ങിയ പട്ടിക്ക് ബിരിയാണി കിട്ടിയ പോലെ ഒരു അഞ്ചാറു കടി അങ്ങ് തന്നു എന്റെ കൈകളില്‍ ... !! ആ ഒരു സംഭവത്തോടെ പട്ടിയെ കണ്ടാല്‍ ഞാന്‍ ആ ഏരിയയില്‍ നില്‍ക്കാറില്ല ...  ! 

കിട്ടിയ കടിയുടെ വേദനയെക്കാള്‍ എന്നെ വേദനിപ്പിച്ചത് എന്നെ കടിച്ചതിന്റെ പേരില്‍ അടി കിട്ടി കരഞ്ഞു തളര്‍ന്നു കിടക്കുന്ന ആ പട്ടിയുടെ മുഖം ആണ് !

ഇന്നലെ എന്നെ കിലോമീറ്ററുകള്‍ ഓടിചിട്ട പട്ടിക്ക് ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു 
!

ശിവനെ !!!

Tuesday, 11 February 2014

ഒരു "കൊതു"കാക്രമണം


ഈ ലോകത്ത്‌ ഇന്നേ വരെ കണ്ടു പിടിച്ചതില്‍ ഏറ്റവും ആക്രമണകാരി ആയ ഒരു വന്യ ജീവി ആണ് "കൊതുക് " . ഇതിന്റെ ആക്രമണം തുടങ്ങി കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്‍റെ കാര്യം കട്ടപൊക. ഇതിന്റെ ഒരു ശക്തമായ ആക്രമണം എനിക്ക് ഇന്നലെ രാത്രി നേരിടേണ്ടി വന്നു .ഒരു വിധത്തിലും എന്നെ ഉറങ്ങാന്‍ ഇവര്‍ സമ്മധിച്ചില്ല . ഇതിന്റെ കുത് നേരിടാന്‍ അവസാനം എനിക്ക് സാധിക്കാതെ ആയപ്പോള്‍ കിട്ടിയ കുത്തും വാങ്ങി ഉറങ്ങാതെ നേരം വെളുപിച്ചു .ഇതിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഒരു തരാം ബാറ്റ് വിപണികളില്‍ ലഭ്യം ആണ്. ടെന്നീസ് റാക്കറ്റ്‌ പോലെ ഉള്ള ഈ ആയുധം വെച്ചാണ് ഞാന്‍ ഇന്നലെ ഇവരോട് പോരാടിയത് ... ഇന്നലത്തെ എന്റെ പ്രകടനം വല്ല ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ആയിരുന്നെങ്കില്‍ ഇക്കൊലാതെ " വിംബിള്‍ഡണ്‍ " എന്റെ വീട്ടിലെ ഷെല്‍ഫില്‍ ഇരുന്നേനെ