രാവിലെ ഉണർന്നപ്പോ മുതൽ ഒരു ആഗ്രഹം പാചകം പഠിക്കണം ... ആ ആഗ്രഹത്തോടെ പടികൾ ഇറങ്ങി ചെന്ന് പെട്ടത് എന്റെ കുക്കിന്റെ മുന്നിൽ . ചെന്ന പാടെ ആഗ്രഹം അറിയിച്ചു നമ്മളോടുള്ള ബഹുമാനം കൊണ്ട് അവൻ ചായ ഉണ്ടാക്കാൻ സമ്മതിച്ചു . ഡെയിലി കുടിക്കുന്ന ചായകളെ മനസിലോര്ത് രണ്ടു കവർ പാല് കൊണ്ട് ചായ ഉണ്ടാക്കി . ആദ്യത്തെ കപ്പ് ചായ വിറയാർന്ന കൈകളോടെ അവനു കൊടുക്കുമ്പോ ലവ് ലെറ്ററിനു മറുപടി കാത്തുനില്ക്കുന്ന അവസ്ഥയിൽ ആയിരുന്നുഞാൻ . സന്തോഷത്തോടെ അവൻ ആ ചായ കുടിച് തുടങ്ങി പെട്ടെന്ന് അവൻ കണ്ണും തള്ളി ഓടി ചായ തുപ്പി കളഞ്ഞു . നിറകണ്ണുകളോടെ അവൻ എന്നോട് പറഞ്ഞു രാവിലെ എന്തിനാ അവനെ 'ഉപ്പു' കൊടുത്ത് കൊല്ലാൻ നോക്കിയതെന്ന് ....
അപ്പോളാണ് ഞാൻ ഞാൻ അത് നോക്കിയത് എന്റെ സന്തോഷത്തിന്റെ മധുരമായി ഞാൻ ചായയിൽ പഞ്ചസാരക്ക് പകരം 'ഉപ്പു' ആണ് വാരി വിതറിയതെന്നു ...!
അവസാനം അവൻ പറഞ്ഞു ഇനി കഴിക്കാൻ അല്ലാതെ അടുക്കള ഭാഗതെങ്ങാൻ കണ്ടാൽ അമ്മച്ചിയാണേ അടിച്ചു
പുറത്താക്കുമെന്ന് അവൻ ആയതോണ്ട് അത്രയേ പറഞ്ഞുള്ളൂ . സന്തോഷം കൊണ്ട് ഞാൻ ആ ചായ കൊണ്ടോയി കൂടെ ഉള്ള പ്രൊജക്റ്റ് മാനേജറിനു കൊടുത്തിരുന്നേൽ ഇന്നെന്റെ ജോലി പോയേനെ !
ശിവനേ !