Total Pageviews


Thursday, 20 November 2014

ഒരു കപ്പ കഥ

പണ്ട് പണ്ട് ... പണ്ടെന്നു വെച്ചാൽ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ അല്ല മുന്നേ അല്ല ! ഒരു നാല് വർഷം മുന്നേ ഹൈദ്രബാദിൽ കൂലി പണി എടുക്കുന്ന കാലം . ഒരു ഞായറാഴ്ച ഞാനും എന്റെ ഒരു തെലുഗ് സുഹൃത്തും കൂടെ ഞങ്ങളുടെ സ്വന്തം കൈരളി ഹോട്ടലിൽ പുട്ടടിക്കാൻ പോയി . നല്ല കേരള ഭക്ഷണം കിട്ടുന്ന സ്ഥലം ആയിരുന്നു കൈരളി . ചെന്ന പാടെ അവിടുത്തെ അണ്ണൻ ഓർഡർ എടുക്കാൻ വന്നു , ഞാൻ വളരെ ഉത്സാഹത്തോടെ എനിക്കും കൂടെ ഉള്ള അവനും നമ്മുടെ 'കപ്പ' ഓർഡർ ചെയ്തു .. " കപ്പ എന്ന് അവന്റെ മോന്തായം ലോറി കേറിയ സ്റ്റീൽ പാത്രം പോലെ ചളുങ്ങി .. അവൻ ഒരു പുച്ചത്തോടെ എന്നോട് ചോയിച്ചു നിങ്ങൾ മലയാളികൾ ഇതൊക്കെ ആണോ കഴിക്കുന്നെ എന്ന് . ഞാൻ സന്തോഷത്തോടെ പറഞ്ഞു നാട്ടിൽ എല്ലാരും കപ്പ കഴിക്കും .സ്വന്തം പറമ്പിൽ കിട്ടും നാട്ടിലൊക്കെ കപ്പ ! നിനക്കും ഇന്ന് കപ്പ കഴിക്കാം , അത് കേട്ടതും ഓക്കാനിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി ഓടി.ഞാൻ ഒരുമാതിരി സബ് ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് പടം കണ്ട ഒരു ഫീലിങ്ങിൽ ഇരുന്നു. വന്ന കപ്പ കഴിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി 
ഒടുവിൽ വേറെ ഒരു തെലുങ്ഗൻ അണ്ണനെ വിളിച്ചു ഞാൻ ചോയിച് ഈ "കപ്പ " എന്ന് വെച്ചാൽ എന്താ എന്ന് ... അവൻ പറഞ്ഞ ഉത്തരം കേട്ട് ഞാൻ ചിരിച്ചു ചിരിച്ചു കപ്പാൻ മണ്ണില്ലാത്തതു കൊണ്ട് അത് ചെയ്തില്ല ..
എന്നാലും ആരാണാവോ ഈ "തവളെയെ " "കപ്പ " എന്നൊക്കെ വിളിക്കുക 
അവൻ ഓടിയ വഴി ആണ് പുതിയ മുംബൈ ഹൈവേ ഉണ്ടായേ  
ശിവനെ !