പണ്ട് പണ്ട് നിക്കറൊക്കെ ഇട്ടു ഉള്ള മണ്ടത്തരങ്ങള്‍ ഒക്കെ കാണിച്ചു നടന്നിരുന്ന ബാല്യകാലം ... ചുമ്മാ ക്രിക്കെറ്റ് കളിചോണ്ടിരുന്ന എന്നോട് അമ്മ പറയുന്നു അടുത്ത വീട്ടില്‍ പോയി ആ വീട്ടിലെ ചേച്ചിയോട് എന്തോ അത്യാവശ്യം ആയി പറയാന്‍ .. അമ്മയോട് തല്ലും പിടിച്ചു കയ്യില്‍ പിടിച്ചിരുന്ന മടലിന്റെ ബാറ്റും വലിച്ചെറിഞ്ഞു ഞാന്‍ ഓടി ... അടുത്ത വീട്ടിലെത്തി നോക്കീപ്പോ വീടിന്റെ വാതില്‍ അടച്ചിരിക്കുന്നു .. കുറെ നേരം അവിടെ ചുറ്റി പറ്റി നടന്നു നോക്കി ആരെയും കാണാന്‍ ഇല്ല.. ഒടുവില്‍ ഒരു ജനല്‍ മാത്രം തുറന്നു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടെത്തി .. അത് കണ്ടതും എന്റെ മനസിലെ " ശക്തിമാന്‍ " ഉണര്‍ന്നു .. ജനലിലൂടെ വലിഞ്ഞു കയറി ചേച്ചിയെ വിളിച്ചു നോക്കുക്ക എന്ന വളരെ ബുദ്ധിപരമായ ഒരു നീക്കം നടത്താന്‍ ഞാന്‍ തയാറായി .. ആ സമയത്താണ് ആ ജനലിനു കീഴെ ആ വീടിലെ പട്ടി " ജിമ്മി " സുഖമായി കിടന്നുറങ്ങണ കണ്ടത് .. പാവം ഉറങ്ങിക്കോട്ടെ ബുധിമുട്ടികെണ്ടല്ലോ എന്ന് കരുതി ഞാന്‍ അതിന്റെ മേലെ മുട്ടാതെ നമ്മുടെ വിയറ്റ്നാം കോളനി ഇന്നസെന്റ് സ്റ്റൈലില്‍ ആ ജനാലയില്‍ വലിഞ്ഞു കയറി .... കയറിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ പിന്നീട് ബോധം വരുമ്പോ ഞാന്‍ കണ്ടത് വെള്ള ഉടുപ്പിട്ട മാലാഖയെ ആണ് ... പെട്ടെന്ന് ഞാന്‍ പേടിച്ചു കരഞ്ഞു ഒരു മീറ്റര്‍ മാത്രം ഉയരം ഉള്ള ഒരു ജനാലയില്‍ നിന്നും വീണു ഞാന്‍ ഇഹലോകവാസം വെടിഞ്ഞോ എന്ന് പേടിച്ചിട്ടു ... പിന്നെ ആ മാലാഖയുടെ കയ്യില്‍ നിന്നും കുത്ത് കിട്ടിയപ്പോള മനസിലായെ അത നര്‍സ് ആയിരുന്നു എന്ന് ...കാലു തെന്നി ഞാന്‍ വീണത് പട്ടിയുടെ മേലെ ആയി പോയി ... വിശന് കിടനുറങ്ങിയ പട്ടിക്ക് ബിരിയാണി കിട്ടിയ പോലെ ഒരു അഞ്ചാറു കടി അങ്ങ് തന്നു എന്റെ കൈകളില്‍ ... !! ആ ഒരു സംഭവത്തോടെ പട്ടിയെ കണ്ടാല്‍ ഞാന്‍ ആ ഏരിയയില്‍ നില്‍ക്കാറില്ല ... !
കിട്ടിയ കടിയുടെ വേദനയെക്കാള്‍ എന്നെ വേദനിപ്പിച്ചത് എന്നെ കടിച്ചതിന്റെ പേരില്‍ അടി കിട്ടി കരഞ്ഞു തളര്‍ന്നു കിടക്കുന്ന ആ പട്ടിയുടെ മുഖം ആണ് !
ഇന്നലെ എന്നെ കിലോമീറ്ററുകള്‍ ഓടിചിട്ട പട്ടിക്ക് ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു !
ശിവനെ !!!
കിട്ടിയ കടിയുടെ വേദനയെക്കാള്‍ എന്നെ വേദനിപ്പിച്ചത് എന്നെ കടിച്ചതിന്റെ പേരില്‍ അടി കിട്ടി കരഞ്ഞു തളര്‍ന്നു കിടക്കുന്ന ആ പട്ടിയുടെ മുഖം ആണ് !
ഇന്നലെ എന്നെ കിലോമീറ്ററുകള്‍ ഓടിചിട്ട പട്ടിക്ക് ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു !
ശിവനെ !!!
ennitt jimmy khu onnum patteelaalo alleee
ReplyDelete