Total Pageviews


Wednesday, 5 December 2012

എന്റെ ഹൃദയം

എനിക്കും ഉണ്ടായിരുന്നു ഒരു ഹൃദയം !
നല്ല ചെമ്പരത്തി പോലെ വെളുത്ത ഒരു ഹൃദയം !
സ്നേഹിക്കുന്ന സ്നേഹിക്കപെടുന്ന ഒരു ഹൃദയം !
നീ അത് തട്ടിയെടുത്തപ്പോള്‍ ഞാന്‍ സന്തോഷിച്ചു !
നീ നല്ല പോലെ കാത്തു കൊള്ളും എന്ന് കരുതി !
പക്ഷെ നീ കണ്ടതോ വെറും ഒരു കളിപ്പാട്ടം ആയി !
നിന്‍ കളികള്‍ക്കിടയില്‍ അതുടഞ്ഞപ്പോള്‍ !
തിരികെ തന്നത് എന്തിനു ? 
തേടി നടപ്പൂ ഞാന്‍ ഇപ്പോള്‍ എന്‍ ഹൃദയകണികകളെ !



 





Monday, 3 December 2012

സാന്ത്വനം എന്ന സ്നേഹതീരം

സാന്ത്വനം എന്ന സ്നേഹതീരം !!

ഈ സൈബര്‍ യുഗത്തില്‍ നമ്മള്‍ എത്ര സമയം ആണ് ഫേസ്ബുക്കില്‍ കളിച്ചും ചിരിച്ചും ചിലവഴിക്കുന്നത് ..ഈ സമയം സമൂഹ നന്മക്കായി ചിലവഴിക്കാന്‍ ആരെങ്കിലും ശ്രേമിചിട്ടുണ്ടോ ...? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. ഫേസ്ബുക്ക് എന്ന മായിക വലയം ഉപയോഗിച്ച് സമൂഹ നന്മക്കായി സമയം മാറ്റി വെക്കുന്ന ഒരു പിടി നല്ല മനുഷ്യര്‍ ഉണ്ടിവിടെ .. അതില്‍ എടുത്തു പറയേണ്ട ഒരു ഫേസ്ബുക്ക് കൂട്ടം ആണ് " ഓര്‍ക്കുട്ട് മലയാളീസ്‌ " എന്ന ഗ്രൂപ്പിന്റെ ചാരിറ്റി സംരംഭം ആയ "സാന്ത്വനം " ഒരാള്‍ക്ക്‌ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് ഒരു പരിധി ഉണ്ട് എന്നാല്‍ ഒരായിരം കരങ്ങള്‍ ചേര്‍ന്നാല്‍ എന്തും ചെയ്യാനാവും എന്ന് തെളിയിക്കുകയ്യാണ് ഒരു കൂട്ടം മലയാളികള്‍ ഇവിടെ ....

തുടങ്ങി ഒരു വര്‍ഷം കൊണ്ട് തന്നെ ഒരു നല്ല പ്രവര്‍ത്തനം കാഴ്ച വെച്ച ഈ ഗ്രൂപ്പ്‌ ഈ വരുന്ന ഡിസംബറില്‍ രണ്ടു വയസു ആയതിന്റെ ആഘോഷം കൊണ്ടാടുകയാണ് .. ഈ ഗ്രൂപ്പ്‌ ഇപ്പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആയി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു .. നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒക്കെ കൂടിചേര്‍ത്ത് ഒരു വെബ്സൈറ്റ് കൂടെ ഈ ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട് ...



ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന നല്ല മനസുകള്‍ ആയ ആളുകള്‍ നല്‍കുന്ന ചെറിയ ചെറിയ സംഘ്യകള്‍ അര്‍ഹതപെട്ടവര്‍ക്ക് എത്തിക്കുക എന്നതാണ് ഈ സംഘത്തിന്‍റെ പ്രധാന ദൌത്യം ഇത് ഇവര്‍ ഭംഗിയായി നിര്‍വഹിച്ചു വരുന്നു ..

ഈ ഗ്രൂപ്പിനെ കുറിച്ച് കൂടുതല്‍ ആയി അറിയണം എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കൂ ...

....... വെബ്സൈറ്റ് .......   ഫേസ്ബുക്ക്  ഗ്രൂപ്പ്‌ .....  ഫേസ്ബുക്ക് പേജ് .....

ഈ ഗ്രൂപ് അതിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്  ഈ വരുന്ന ഇരുപത്തി മൂന്നാം തിയതി കോഴിക്കോട് വെച്ച് .. എല്ലാ നല്ല മനസ്സുകള്‍ക്കും സ്വാഗതം !!!











Saturday, 24 November 2012

ഒരു ഗുജ്ജു പ്രണയകഥ !!

ഇന്ന് രാവിലെ ബസ്സില്‍ കയറിയപ്പോള്‍ ആദ്യത്തെ സീറ്റില്‍ തന്നെ ഒരു സുന്ദരിയെ കണ്ടു നല്ല ഗോതമ്പിന്റെ നിറമുള്ള ഒരു ഗുജ്ജു സുന്ദരി .. ഈ ആദ്യാനുരാഗം എന്നൊക്കെ പറയുന്നത് ഇതാണെന്നു തോന്നുന്നു അവളെ കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ ഹൈ വാള്‍ട്ട് കരണ്ട് കടന്നു പോകുന്ന ഒരു അനുഭൂതി ... ഇടുക്കി പവര്‍ സ്റ്റേഷനില്‍ പോലും ഇതേം ഹൈ വാള്‍ട്ട് കരണ്ട് ഉണ്ടാകി കാണില്ല .... നമ്മുടെ പതിവ് സ്വഭാവം പോലെ അവളുടെ അടുത്തുള്ള സീറ്റില്‍
 തന്നെ ഇരുന്നു .. അവളോട്‌ മിണ്ടാന്‍ ആഗ്രഹം ഉണ്ടെലേം രാഷ്ട്രഭാഷയില്‍ ഉള്ള പരിജയം കണക്കിലെടുത്ത് ഒരു ഹിന്ദി വാക്ക് പോലും വെളിയില്‍ വന്നില്ല ..... ഈ ഗുജറാത്തിലെ ആളുകള്‍ കഴിക്കുന്ന ഒരു തരം പാന്‍ മസാല ഉണ്ട് അത് കഴിക്കാനായി കവര്‍ തുറന്നാല്‍ പിന്നെ അടുത്ത് ഇരിക്കുന്ന നമ്മള്‍ക്ക്ക് ചുറ്റുംഉള്ളതോന്നും കാണാന്‍ ആവില്ല ... അന്നു ആ ബസ്സിന്റെ സീറ്റില്‍ ഇരുന്നു ഞാന്‍ ഉറപ്പിച്ചു ഈ ഗുജ്ജുകുട്ടിയെ വേറെ ആര്‍ക്കും കൊടുക്കില്ല എന്റേത് മാത്രം ആണെന്ന് ... അവള്‍ എന്നെ നോക്കാതെ ഫോണില്‍ മെസ്സേജ് അയച്ചു കളിചോണ്ടിരുന്നുന്നു ...... അടുത്ത സ്റ്റോപ്പ്‌ ആയപ്പോള്‍ ഒരു 6 6.5 പായ്ക്ക് ശരീരം ഉള്ള ഒരു ഘനഘംബീരന്‍ ബസ്സില്‍ കയറി നേരെ വന്നു നമ്മുടെ ഗുജ്ജു കുട്ടിടെ അടുത്ത് വന്നിരുന്നു ..... അവര്‍ തമ്മില്‍ കളിയായി ചിരിയായി ... ഇത് കണ്ട എന്റെ ഹൃദയം സന്തോഷ്‌ പണ്ടിടിന്റെ പടം പൊട്ടുന്ന പോലെ എട്ടായി പൊട്ടി :( അവസാനം അവരുടെ സ്റ്റോപ്പ്‌ വന്നപ്പോള്‍ അവര്‍ രണ്ടു പേരും കൂടെ കയ്യും പിടിച്ചു പാടും പാടി ഇറങ്ങി പോയി :( പോവാന്‍ നേരം അവള്‍ എന്റെ തകര്‍ന്ന മുഖം നോക്കി പാന്‍കറ പിടിച്ച പല്ല് കാട്ടി ഒരു ചിരി കൂടെ പാസാക്കി ... എന്റെ ഇല്ലാതിരുന്ന ബോധം കൂടെ ആ നിമിഷം പൊയ് ....

എന്നാ കൊടുമ സര്‍ :( :'(

മൊബൈലും കള്ളനും പിന്നെ ഞാനും ... !!!

മൊബൈലും കള്ളനും പിന്നെ ഞാനും ... !!!

ഈ കഥ നടക്കുന്നത് ഞങ്ങള്‍ മേഞ്ഞു നടക്കുന്ന ഞങ്ങളുടെ സ്വന്തം സൈറ്റില്‍ ആണ് ... നമ്മുഉടെ ഇവിടെ ഉള്ള ഘടികളില്‍ ഒരു അണ്ണന്‍ ഉണ്ട് ജഗ്ഗു എന്ന് വിളിപ്പേരുള്ള ഞങ്ങളുടെ സ്വന്തം അണ്ണന്‍ .. അവന്‍ ഒരു നാള്‍ നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ ഒരു കൊച്ചു സോണി എക്സ്പീരിയ എസ് ഉം വാങ്ങി കൊണ്ടാണ് വന്നത് .. ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് നടക്കണേ പോലെ ആണ് ആ മൊബൈല്‍ കൊണ്ട് നടന്നത് തലയ
ില്‍ വെച്ചാല്‍ പേനരിക്കും താഴെ വെച്ചാല്‍ കള്ളന്‍ കൊണ്ട് പോകും എന്ന് കരുതി ഒരു മാതിരി നമ്മുടെ നാട്ടില്‍ കേബിളിനു കുഴി എടുക്കാന്‍ വരുന്ന ചേച്ചിമാര്‍ കുട്ടികളെ തൂക്കി ഇടുന്ന പോലെ കഴുത്തില്‍ കെട്ടി തൂക്കി ആണ് അവന്‍ നടന്നിരുനത് .അവന്റെ ആ മോബൈല്‍ നാട്ടിലാകെ സംസാരമായി ... അവനും അവന്റെ മൊബൈലും ആയി കുറെ ദിവസങ്ങള്‍ കടന്നു പൊയ് ... അങ്ങിനെ ഇരിക്കെ ഒരു ദിവസം എഫ്ബിയില്‍ പുട്ടുണ്ടാക്കി കൊണ്ടിരുന്ന ഞാന്‍ പുറത്ത്‌ വളരെ വല്യ ഒച്ചപ്പാട് കേട്ട് പുട്ടും കുട്ടികളെ തനിച്ചാക്കി നേരെ ഓടി .. അതാ അവിടെ വെള്ളമടിചു ഫിറ്റ് ആയി വീണ പോലെ നമ്മുടെ ജഗ്ഗു കിടപ്പുണ്ട് ... ചുറ്റും കുറെ ആള്‍ക്കാര്‍ അത് ഫോട്ടോയും എടുക്കുനുണ്ട് .. ഒന്നും നോക്കീല ഇടുത് വാരി കൂട്ടി വണ്ടിയില്‍ ഇട്ടു നേരെ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു ... വണ്ടീടെ മുന്‍പില്‍ ഇരുന്ന ഞാന്‍ നാലഞ്ചു വട്ടം കാലന് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു കൊടുത്തില്ല എന്നാ രീതിയില്‍ ആണ് നമ്മുടെ ഡ്രൈവര്‍ ഓടിച്ചു കൊണ്ടിരുന്നത് ... അവസാനം ഹോസ്പിറ്റലില്‍ എത്തി .. നമ്മളെ കണ്ടപാടെ ആശുപത്രിക്കാര്‍ക്ക് ഭയങ്കര സന്തോഷം ... അവര്‍ അവനെ തൂക്കി എടുത്തു ICCU വില്‍ ആക്കി ... അവനു ബോധം വന്നപ്പോള്‍ ആണ് കാര്യം ചോദിച്ചറിഞ്ഞത് ..ഞാന്‍ ആദ്യം കരുതിയത്‌ അവന്റെ ഹിന്ദി കേട്ട് സഹിക്ക വയ്യാതെ ഏതേലും ഹിന്ദിക്കാരന്‍ അവനെ തള്ളിയതാവും എന്ന് .പക്ഷെ അതല്ല ..ഇത് അവന്റെ തലക്കിട്ട് രണ്ടു അടി വെച്ച് കൊടുത്തിട്ട് മൊബൈലും കൊണ്ട് കള്ളന്‍ പോയി ... ഇത് കേട്ടപാടെ എനിക്ക് രക്തം ആവി ആകി കളയാന്‍ ഇല്ലാത്തതു കൊണ്ട് തിളച്ചില്ല പക്ഷെ ചൂടായി ... എല്ലാ കൂട്ടുക്കരെയും വിളിച്ചു ആ കള്ളനെ പൊക്കാന്‍ എല്ലാ പണികളും ചെയ്തു ... വെറും ഒരു മണിക്കൂര്‍ കൊണ്ട് ജഗ്ഗു പറഞ്ഞ അടയാളങ്ങള്‍ വെച്ച് ഒരു കള്ളനെ ഞങ്ങള്‍ പിടിച്ചു ... ഞങ്ങള്‍ ആരാ മക്കള്‍ കേരള പോലീസ് തൊറ്റു പോകുന്ന വേഗത്തില്‍ ആണ് ഞങ്ങള്‍ കള്ളനെ പിടിച്ചുത് .. പ്രതിയെ തിരിച്ചറിയല്‍ പരേഡിനായി ജഗ്ഗുനെ കാണിച്ചു .. ജഗ്ഗു ഒരു സംശയവും ഇല്ലാതെ പറഞ്ഞു ഇവന്‍ തന്നെ ലവന്‍ ... ഇത് കേട്ടത് ഗ്രഹനി പിടിച്ച പിള്ളേര്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ പോലെ കള്ളനെ എല്ലാരും കൂടെ പൊതിരെ തല്ലി ... തല്ലി ബോറടിച്ചപ്പോള്‍ അവനെ തൂകി പോലീസ് സ്റ്റേഷന്‍ എന്ന സാരസ്വതി ക്ഷേത്രത്തില്‍ ഏല്പിച്ചു .. ഒരു നല്ല കാര്യം ചെയ്തു എന്നൊരു വീടില്‍ വന്നു സുഖമായി ഉറങ്ങി .. പക്ഷേ രാവിലെ തന്നെ ഒരു ന്യൂസ്‌ കെട്ടി എന്റെ തല ത്രികോണാകൃതിയില്‍ വട്ടം കറങ്ങി .. ഞങ്ങള്‍ കള്ളന്‍ എന്ന് കരുതി പഞ്ഞിക്കിട്ടത് ഏതോ ഒരു പാവത്തിനെ ആണ് എന്നും ആ പാവ പെട്ടവന്‍ ഞങ്ങളുടെ പേരില്‍ കേസ് കൊടുത്തു എന്നുള്ളതും ആണ് .... പല്ല് തേപ്പും കുളിയും ഒന്നും പണ്ടേ ഇല്ലാത്തത് കൊണ്ട് ആ കോലത്തില്‍ തന്നെ നേരെ ആശുപത്രിയിലേക്ക് ഓടി.. നമ്മടെ ജഗ്ഗു ചിരിച്ചും കൊണ്ട് ആപിളും തിന്നോണ്ടിരിപ്പുണ്ട് .. എന്നെ കണ്ട പാടെ അവന്‍ പറഞ്ഞു " മച്ചാ ഇന്നലെ ഒരു അബദ്ധം പറ്റി .. തലക്ക് അടി കൊണ്ടതിന്റെ ക്ഷീണത്തില്‍ ആളു മാറി പോയി അവന്‍ അല്ല ലവന്‍ " ... സത്യം പറഞ്ഞാല്‍ ആ സമയം കയ്യില്‍ എന്തേലും കിട്ടിയിരുന്നേല്‍ അവന്റെ തല ഞങള്‍ തന്നെ തല്ലി പൊളിച്ചനെ ....

ശിവനേ ... !!!!

Friday, 23 November 2012

ഒരു ലീവിന്റെ ഓര്‍മയ്ക്ക്

ഒരു ലീവിന്റെ ഓര്‍മയ്ക്ക്

ജോലിക്ക് പോകാതെ ഇടയ്ക്കിടയ്ക്ക് മുങ്ങുന്നത് ഒരു പതിവായിരുന്നു പണ്ടൊക്കെ എനിക്ക് .... അന്നൊക്കെ ജൂനിയര്‍ ആയത് കൊണ്ട് നമ്മള്‍ ചെന്നില്ലേലും ജോലി ഒക്കെ അതിറെ പാട്ടിനു നടക്കും . ഇത് പോലെ അന്നൊരു തിങ്കളാഴ്ച ആയിരുന്നു .പതിവ് പോലെ സഹമുറിയന്‍മാരുടെ കൂടെ വെള്ളമടി പാര്‍ട്ടിയില്‍ ഇരുന്നതിന്റെ ഹാങ്ങ്‌ ഓവര്‍ ആണോ അതോ ജോലിക്ക് പോകാനുള്ള മടിയാണോ എന്നറിയില്ല എനിക്ക് എന്നെക്കാനെ തോന്നിയില്ല .നിങ്ങള്‍ എന്റെ കൂട്ടുക്

കാര്‍ തന്നെ അല്ലെ അതോണ്ട് നിങ്ങള്‍ ചിന്തിച്ചു കാണും ഞാന്‍ വെള്ളമാടിച്ചിട്ടുള്ള ഹാങ്ങ്‌ഓവര്‍ ആണെന്ന് ഞാന്‍ പറഞ്ഞു വന്നത് കുറച്ചു പഴയ കാര്യം ആണ് ... വോഡ്ക ഏതാ വെള്ളം ഏതാ എന്ന് തിരിച്ചറിവില്ലാത്ത കാലം അതിന്റെ മണം അടിചാലെ ഞാന്‍ ഫിറ്റ്‌ ആവുമായിരുന്നു അന്നൊക്കെ . പുറത്ത്‌ തിമിര്‍ത്തു പെയ്യുന്ന മഴയുടെ തണുപ്പില്‍ സുഖം പിടിച്ചു ഞാന്‍ വീണ്ടും ചോദ്യചിന്ഹം പോസില്‍ വീണ്ടും കിടന്നുറങ്ങി . കുറെ കഴിഞ്ഞു ഇല്ലാതെ എന്റെ ബോധം പഞ്ചായത്ത് ടാപ്പില്‍ വരുന്ന വെള്ളം പോലെ വന്നപ്പോ ഞാന്‍ ഓര്‍ത്തു ഈശ്വരാ ബോസിനെ പറ്റിച്ചില്ല ! ലീവ് എടുക്കുന്ന ഓരോ പൌരന്റെയും ധര്‍മം ആണ് എന്തേലും കള്ളം പറയുക എന്നുളത് .. ഞാനും പതിവ് പോലെ സര്‍ എനിക്ക് സുഖം ഇല്ല ഇന്നെനിക്ക് ആപ്പീസില്‍ വരാന്‍ ആകില്ല എന്ന്നുള്ളത് തന്നെ അയച്ചു ... അങ്ങേരുടെ ഒരു ഓക്കേ എസ് എം എസ് എനിക്ക് തിരിച്ചും വന്നു . എന്നോടുള്ള ദേഷ്യം ആ സന്ദേശത്തില്‍ ഞാന്‍ നല്ല പോലെ കണ്ടു . അങ്ങിനെ ഏകദേശം ഒരു പന്ത്രണ്ടു മണി വരെ ഉറങ്ങിയ ഞാന്‍ പിന്നെ എണീറ്റ്‌ പല്ല് തെച്ചോ ഇല്ലയോ എന്ന് ഇപ്പൊ എത്ര ആലോചിച്ചിട്ടും എനിക്ക് ഓര്മ വരണില്ല. എണീറ്റ്‌ കുളിച്ചു ഒരു കുഞ്ഞു ഷര്‍ട്ടും വല്യ ഒരു പാന്റും കുത്തികെട്ടി നമ്മുടെ ദേശിയ വിനോദം ആയ വായിനോട്ടതിനു ഇറങ്ങി. ആദ്യം ചെന്ന് കയറിയത് ഈ നാട്ടിലെ എല്ലാ മലയാളി സുന്ദരികളും ഫുഡ്‌ കഴിക്കാന്‍ വരുന്ന ഞങ്ങളുടെ സ്വന്തം കൈരളി ഹോട്ടല്‍ എന്നാ ഞങ്ങളുടെ കൊച്ചു പുട്ടുണ്ടാക്കള്‍ കേന്ദ്രത്തിലെക്കായിരുന്നു . അതിനു ചുറ്റും ഉള്ള ഇന്‍ഫോസിസ്, വിപ്രോ , ഇന്ഫോട്ടെക് തുടങ്ങിയ ഓഫീസുകള്‍ ആയിരുന്നു .കയറിയ പാടെ ഒട്ടും വിശപ്പ്‌ ഇല്ലാത്തതു കൊണ്ട് ഞാന്‍ ഫുഡ്‌ അടി തുടങ്ങി . നല്ല പൊറോട്ടയും നാടന്‍ കോഴിക്കറിയും. കുറച്ചു കഴിഞ്ഞപ്പോല്ലാണ് അവിടേക്ക് ഒരു കൊച്ചു സുന്ദരി വന്നത് വന്നപാടെ ഞാന്‍ ഒന്ന് സ്കാന്‍ ചെയ്തു ടാറ്റ ശേഖരിച്ചു ... അവളെ കാണാം ഒരു മാന്‍പെടയെ പോലെ ഇല്ലേലും ഒരു താറാവ് ഛെ അല്ല ഒരു അരയന്നത്തിന്റെ ലുക്ക്‌ ഉണ്ട് .. വന്ന പാടെ വേറെ സീറ്റ്‌ ഇല്ലാത്തതു കൊണ്ടാവണം അവള്‍ എന്നരികില്‍ തന്നെ വന്നിരുന്നു .... അവളെ നോക്കിയപ്പോള്‍ പശ്ചാത്തലത്തില്‍ 'കണ്‍ഗള്‍ ഇരണ്ടാല്‍ ' എന്നാ ഗാനം ഒഴുകി വരണ പോലെ തോന്നി... അതോട് കൂടി ഫുഡ്‌ കഴിക്കുന്ന കാര്യം ഞാന്‍ അങ്ങ് മറന്നു ... അണ്ണാന്‍ തേങ്ങാ കാരുന്ന പോലെ ഒരു ചിക്കന്‍ കാലും കടിച്ചു ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു ..... ആ ഇരുപ്പില്‍ സമയം പോയതറിഞ്ഞില്ല അവള്‍ എന്നെ നോക്കി ഒന്ന് ചിര്ച്ചു കാട്ടി അവളുടെ മുന്‍പില്‍ ഇരുന്ന കോഴികഷണവും ആയി മല്പിടുതം തുടങ്ങി.. അവള്‍ കഴിക്കുന്ന കണ്ടാല്‍ ഒരു മാസമായി ഭക്ഷണം കിട്ടാത്ത പിള്ളേര്‍ക്ക് ഭക്ഷണം കിട്ടിയതു പോലെ ആണ് എനിക്ക് തോന്നിയത് .. ഞാന്‍ ഓര്‍ത്തു പാവം കോഴി അത് എന്ത് പാപം ചെയ്തു എന്ന് :( .. ഈ ദുരന്തങ്ങള്‍ എന്ന് പറയുന്നത് KSRTC ബസ്‌ പോലെയാണ് നമ്മള്‍ കാത്തു നിന്നലോന്നും വരില്ല . പക്ഷെ പ്രതീക്ഷിക്കാതെ നില്‍ക്കുമ്പോള്‍ വരും :( എന്റെ അന്നത്തെ ദുരന്തം എന്റെ ബോസ്സിന്റെ രൂപത്തില്‍ ആയിരുന്നു ... എന്റെ കഷടകാലം കൊണ്ടാണോ എന്നറിയതില്ല ആ സാമദ്രോഹി അന്ന് ഫുഡ്‌ കഴിക്കാന്‍ വന്നത് അതെ ഹോട്ടലില്‍ തന്നെ ആയിരുന്നു ... വന്നു കയറിയ പാടെ കണ്ടത് കോഴിക്കാലും കടിച്ചു പിടിച്ചു ശശി ആയി നില്‍ക്കുന്ന എന്റെ സുന്ദരവധനം ആയിരുന്നു ....എന്നെ കണ്ട പാടെ അങ്ങേരുടെ മുഖം ഒളിമ്പിക്സിനു മെഡല്‍ കിട്ടിയ നമ്മുടെ ഹോക്കീ ടീം മെമ്പറെ പോലെ വിടര്‍ന്നു . അപ്പോലത്തെ എന്റെ അവസ്ഥ എന്നുള്ളത് പരിക്ഷക്കിടക്ക് കോപ്പി അടിച്ചതിനു സ്ക്വാഡ് പിടിച്ച ഒരു പാവം വിദ്യാര്തിയെക്കള്‍ മോശം ആയിരുന്നു. ആ നല്ല മനുഷ്യന്‍ വേറെ ഒന്നും പറഞ്ഞില്ല അടുത്ത് അടുത്തിരിക്കുന്ന സുന്ദരിയും എന്നെയും ഒന്നു മാറി മാറി നോക്കി വന്നു പതുക്കെ ഇത്രയേ പറഞ്ഞുള്ളൂ " നിന്റെ അസുഖം എന്താണെന്ന് എനിക്ക് മനസിലായി നിനക്കുള്ള മരുന്ന് നാളെ രാവിലെ തരാം " . ഇത് കേട്ടതും എന്റെ കണ്ണില്‍ ഇരുട്ട് കയറി നാളെ രാവിലെ ലോകം അവസാനിച്ചു എങ്കില്‍ എന്ന് ഞാന്‍ ചുമ്മാതെ ആണേലും ഓര്‍ത്തു ...ഇത്രേം ആയ ബില്‍ പോലും കൊടുക്കാതെ ഞാന്‍ അവിടുന്ന് ഓടി ഞാന്‍ ഓടിയ വഴിക്ക് ആണ് Mumbai- Hydrabad Highway ഉണ്ടായതെന്ന് അസൂയക്കാര്‍ പറയും .. ഓടുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഇനി കള്ളം പറഞ്ഞു അവധി എടുക്കരുത് ഇനി എടുത്താലും ബോസ്സ് കഴിക്കാന്‍ വരുന്ന ഹോട്ടല്‍ ഉള്ള ഏരിയയില്‍ വാനോക്കാന്‍ പോകരുത് .. ഓടിക്കൊണ്ടിരുന്ന ഞാന്‍ വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ സുന്ദരി എന്തിനോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു :( :

എന്റെ ഒന്നാം അബദ്ധം !!

കാവിലമ്മേ !!!!!

ഇവിടെ വല്യ വല്യ ആളുകള്‍ ഒക്കെ ബ്ലോഗ്‌ എഴുതുന്ന കണ്ടപ്പോള്‍ എനിക്കും ഒരു പൂതി ഒരു ബ്ലോഗ്‌ അങ്ങട് ഉണ്ടാകിയല്ലോ എന്ന് .... ഈ കാര്യം നമ്മടെ ഒരു ഘടിയോടു പറഞ്ഞപ്പോ അവനും അതങ്ങട് ബോധിചൂട്ടാ .. എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അത് ഇതില്‍ അങ്ങട് എഴുതിവേച്ചാ തന്നെ അത് ഒരു ബ്ലോഗ്‌ ആയി വരും എന്നാ നാട്ടുക്കാര്‍ പറയണേ ... എന്നാ പിന്നെ എന്തേലും വരട്ടെ എന്ന് ഞാനും കരുതി ദെ തുടങ്ങീട്ട ഞാനും ഒരു ബ്ലോഗ്‌ ........  !

സബരിമല മുരുഗന് തേങ്ങ അടിച്ചു ദെ ഞാന്‍ ഇവിടെ തുടങ്ങി .. ഇതെന്‍റെ കന്നി പോസ്റ്റ്‌ ആയിട്ട് എടുതെക്കണേ .....

എന്നെ ഉപദേശിക്കാന്‍ താല്പര്യം ഉള്ളവര്‍ ഇവിടെ ചീത്ത വിളിക്കരുത് പ്ലീസ്‌ ... ദെ ഇവിടെ ഞാന്‍ ഉണ്ടാകും .... !!!


സ്നേഹത്തോടെ ഞാന്‍ !!!