മൊബൈലും കള്ളനും പിന്നെ ഞാനും ... !!!
ഈ കഥ നടക്കുന്നത് ഞങ്ങള്‍ മേഞ്ഞു നടക്കുന്ന ഞങ്ങളുടെ സ്വന്തം സൈറ്റില്‍ ആണ് ... നമ്മുഉടെ ഇവിടെ ഉള്ള ഘടികളില്‍ ഒരു അണ്ണന്‍ ഉണ്ട് ജഗ്ഗു എന്ന് വിളിപ്പേരുള്ള ഞങ്ങളുടെ സ്വന്തം അണ്ണന്‍ .. അവന്‍ ഒരു നാള്‍ നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ ഒരു കൊച്ചു സോണി എക്സ്പീരിയ എസ് ഉം വാങ്ങി കൊണ്ടാണ് വന്നത് .. ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് നടക്കണേ പോലെ ആണ് ആ മൊബൈല്‍ കൊണ്ട് നടന്നത് തലയ
ഈ കഥ നടക്കുന്നത് ഞങ്ങള്‍ മേഞ്ഞു നടക്കുന്ന ഞങ്ങളുടെ സ്വന്തം സൈറ്റില്‍ ആണ് ... നമ്മുഉടെ ഇവിടെ ഉള്ള ഘടികളില്‍ ഒരു അണ്ണന്‍ ഉണ്ട് ജഗ്ഗു എന്ന് വിളിപ്പേരുള്ള ഞങ്ങളുടെ സ്വന്തം അണ്ണന്‍ .. അവന്‍ ഒരു നാള്‍ നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ ഒരു കൊച്ചു സോണി എക്സ്പീരിയ എസ് ഉം വാങ്ങി കൊണ്ടാണ് വന്നത് .. ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് നടക്കണേ പോലെ ആണ് ആ മൊബൈല്‍ കൊണ്ട് നടന്നത് തലയ
ില്‍ വെച്ചാല്‍ പേനരിക്കും താഴെ വെച്ചാല്‍ കള്ളന്‍ കൊണ്ട് പോകും എന്ന് കരുതി ഒരു മാതിരി നമ്മുടെ നാട്ടില്‍ കേബിളിനു കുഴി എടുക്കാന്‍ വരുന്ന ചേച്ചിമാര്‍ കുട്ടികളെ തൂക്കി ഇടുന്ന പോലെ കഴുത്തില്‍ കെട്ടി തൂക്കി ആണ് അവന്‍ നടന്നിരുനത് .അവന്റെ ആ മോബൈല്‍ നാട്ടിലാകെ സംസാരമായി ... അവനും അവന്റെ മൊബൈലും ആയി കുറെ ദിവസങ്ങള്‍ കടന്നു പൊയ് ... അങ്ങിനെ ഇരിക്കെ ഒരു ദിവസം എഫ്ബിയില്‍ പുട്ടുണ്ടാക്കി കൊണ്ടിരുന്ന ഞാന്‍ പുറത്ത് വളരെ വല്യ ഒച്ചപ്പാട് കേട്ട് പുട്ടും കുട്ടികളെ തനിച്ചാക്കി നേരെ ഓടി .. അതാ അവിടെ വെള്ളമടിചു ഫിറ്റ് ആയി വീണ പോലെ നമ്മുടെ ജഗ്ഗു കിടപ്പുണ്ട് ... ചുറ്റും കുറെ ആള്‍ക്കാര്‍ അത് ഫോട്ടോയും എടുക്കുനുണ്ട് .. ഒന്നും നോക്കീല ഇടുത് വാരി കൂട്ടി വണ്ടിയില്‍ ഇട്ടു നേരെ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു ... വണ്ടീടെ മുന്‍പില്‍ ഇരുന്ന ഞാന്‍ നാലഞ്ചു വട്ടം കാലന് ഷേക്ക് ഹാന്‍ഡ് കൊടുത്തു കൊടുത്തില്ല എന്നാ രീതിയില്‍ ആണ് നമ്മുടെ ഡ്രൈവര്‍ ഓടിച്ചു കൊണ്ടിരുന്നത് ... അവസാനം ഹോസ്പിറ്റലില്‍ എത്തി .. നമ്മളെ കണ്ടപാടെ ആശുപത്രിക്കാര്‍ക്ക് ഭയങ്കര സന്തോഷം ... അവര്‍ അവനെ തൂക്കി എടുത്തു ICCU വില്‍ ആക്കി ... അവനു ബോധം വന്നപ്പോള്‍ ആണ് കാര്യം ചോദിച്ചറിഞ്ഞത് ..ഞാന്‍ ആദ്യം കരുതിയത് അവന്റെ ഹിന്ദി കേട്ട് സഹിക്ക വയ്യാതെ ഏതേലും ഹിന്ദിക്കാരന്‍ അവനെ തള്ളിയതാവും എന്ന് .പക്ഷെ അതല്ല ..ഇത് അവന്റെ തലക്കിട്ട് രണ്ടു അടി വെച്ച് കൊടുത്തിട്ട് മൊബൈലും കൊണ്ട് കള്ളന്‍ പോയി ... ഇത് കേട്ടപാടെ എനിക്ക് രക്തം ആവി ആകി കളയാന്‍ ഇല്ലാത്തതു കൊണ്ട് തിളച്ചില്ല പക്ഷെ ചൂടായി ... എല്ലാ കൂട്ടുക്കരെയും വിളിച്ചു ആ കള്ളനെ പൊക്കാന്‍ എല്ലാ പണികളും ചെയ്തു ... വെറും ഒരു മണിക്കൂര്‍ കൊണ്ട് ജഗ്ഗു പറഞ്ഞ അടയാളങ്ങള്‍ വെച്ച് ഒരു കള്ളനെ ഞങ്ങള്‍ പിടിച്ചു ... ഞങ്ങള്‍ ആരാ മക്കള്‍ കേരള പോലീസ് തൊറ്റു പോകുന്ന വേഗത്തില്‍ ആണ് ഞങ്ങള്‍ കള്ളനെ പിടിച്ചുത് .. പ്രതിയെ തിരിച്ചറിയല്‍ പരേഡിനായി ജഗ്ഗുനെ കാണിച്ചു .. ജഗ്ഗു ഒരു സംശയവും ഇല്ലാതെ പറഞ്ഞു ഇവന്‍ തന്നെ ലവന്‍ ... ഇത് കേട്ടത് ഗ്രഹനി പിടിച്ച പിള്ളേര്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ പോലെ കള്ളനെ എല്ലാരും കൂടെ പൊതിരെ തല്ലി ... തല്ലി ബോറടിച്ചപ്പോള്‍ അവനെ തൂകി പോലീസ് സ്റ്റേഷന്‍ എന്ന സാരസ്വതി ക്ഷേത്രത്തില്‍ ഏല്പിച്ചു .. ഒരു നല്ല കാര്യം ചെയ്തു എന്നൊരു വീടില്‍ വന്നു സുഖമായി ഉറങ്ങി .. പക്ഷേ രാവിലെ തന്നെ ഒരു ന്യൂസ് കെട്ടി എന്റെ തല ത്രികോണാകൃതിയില്‍ വട്ടം കറങ്ങി .. ഞങ്ങള്‍ കള്ളന്‍ എന്ന് കരുതി പഞ്ഞിക്കിട്ടത് ഏതോ ഒരു പാവത്തിനെ ആണ് എന്നും ആ പാവ പെട്ടവന്‍ ഞങ്ങളുടെ പേരില്‍ കേസ് കൊടുത്തു എന്നുള്ളതും ആണ് .... പല്ല് തേപ്പും കുളിയും ഒന്നും പണ്ടേ ഇല്ലാത്തത് കൊണ്ട് ആ കോലത്തില്‍ തന്നെ നേരെ ആശുപത്രിയിലേക്ക് ഓടി.. നമ്മടെ ജഗ്ഗു ചിരിച്ചും കൊണ്ട് ആപിളും തിന്നോണ്ടിരിപ്പുണ്ട് .. എന്നെ കണ്ട പാടെ അവന്‍ പറഞ്ഞു " മച്ചാ ഇന്നലെ ഒരു അബദ്ധം പറ്റി .. തലക്ക് അടി കൊണ്ടതിന്റെ ക്ഷീണത്തില്‍ ആളു മാറി പോയി അവന്‍ അല്ല ലവന്‍ " ... സത്യം പറഞ്ഞാല്‍ ആ സമയം കയ്യില്‍ എന്തേലും കിട്ടിയിരുന്നേല്‍ അവന്റെ തല ഞങള്‍ തന്നെ തല്ലി പൊളിച്ചനെ ....
ശിവനേ ... !!!!
ശിവനേ ... !!!!
No comments:
Post a Comment