Total Pageviews


Friday, 23 November 2012

ഒരു ലീവിന്റെ ഓര്‍മയ്ക്ക്

ഒരു ലീവിന്റെ ഓര്‍മയ്ക്ക്

ജോലിക്ക് പോകാതെ ഇടയ്ക്കിടയ്ക്ക് മുങ്ങുന്നത് ഒരു പതിവായിരുന്നു പണ്ടൊക്കെ എനിക്ക് .... അന്നൊക്കെ ജൂനിയര്‍ ആയത് കൊണ്ട് നമ്മള്‍ ചെന്നില്ലേലും ജോലി ഒക്കെ അതിറെ പാട്ടിനു നടക്കും . ഇത് പോലെ അന്നൊരു തിങ്കളാഴ്ച ആയിരുന്നു .പതിവ് പോലെ സഹമുറിയന്‍മാരുടെ കൂടെ വെള്ളമടി പാര്‍ട്ടിയില്‍ ഇരുന്നതിന്റെ ഹാങ്ങ്‌ ഓവര്‍ ആണോ അതോ ജോലിക്ക് പോകാനുള്ള മടിയാണോ എന്നറിയില്ല എനിക്ക് എന്നെക്കാനെ തോന്നിയില്ല .നിങ്ങള്‍ എന്റെ കൂട്ടുക്

കാര്‍ തന്നെ അല്ലെ അതോണ്ട് നിങ്ങള്‍ ചിന്തിച്ചു കാണും ഞാന്‍ വെള്ളമാടിച്ചിട്ടുള്ള ഹാങ്ങ്‌ഓവര്‍ ആണെന്ന് ഞാന്‍ പറഞ്ഞു വന്നത് കുറച്ചു പഴയ കാര്യം ആണ് ... വോഡ്ക ഏതാ വെള്ളം ഏതാ എന്ന് തിരിച്ചറിവില്ലാത്ത കാലം അതിന്റെ മണം അടിചാലെ ഞാന്‍ ഫിറ്റ്‌ ആവുമായിരുന്നു അന്നൊക്കെ . പുറത്ത്‌ തിമിര്‍ത്തു പെയ്യുന്ന മഴയുടെ തണുപ്പില്‍ സുഖം പിടിച്ചു ഞാന്‍ വീണ്ടും ചോദ്യചിന്ഹം പോസില്‍ വീണ്ടും കിടന്നുറങ്ങി . കുറെ കഴിഞ്ഞു ഇല്ലാതെ എന്റെ ബോധം പഞ്ചായത്ത് ടാപ്പില്‍ വരുന്ന വെള്ളം പോലെ വന്നപ്പോ ഞാന്‍ ഓര്‍ത്തു ഈശ്വരാ ബോസിനെ പറ്റിച്ചില്ല ! ലീവ് എടുക്കുന്ന ഓരോ പൌരന്റെയും ധര്‍മം ആണ് എന്തേലും കള്ളം പറയുക എന്നുളത് .. ഞാനും പതിവ് പോലെ സര്‍ എനിക്ക് സുഖം ഇല്ല ഇന്നെനിക്ക് ആപ്പീസില്‍ വരാന്‍ ആകില്ല എന്ന്നുള്ളത് തന്നെ അയച്ചു ... അങ്ങേരുടെ ഒരു ഓക്കേ എസ് എം എസ് എനിക്ക് തിരിച്ചും വന്നു . എന്നോടുള്ള ദേഷ്യം ആ സന്ദേശത്തില്‍ ഞാന്‍ നല്ല പോലെ കണ്ടു . അങ്ങിനെ ഏകദേശം ഒരു പന്ത്രണ്ടു മണി വരെ ഉറങ്ങിയ ഞാന്‍ പിന്നെ എണീറ്റ്‌ പല്ല് തെച്ചോ ഇല്ലയോ എന്ന് ഇപ്പൊ എത്ര ആലോചിച്ചിട്ടും എനിക്ക് ഓര്മ വരണില്ല. എണീറ്റ്‌ കുളിച്ചു ഒരു കുഞ്ഞു ഷര്‍ട്ടും വല്യ ഒരു പാന്റും കുത്തികെട്ടി നമ്മുടെ ദേശിയ വിനോദം ആയ വായിനോട്ടതിനു ഇറങ്ങി. ആദ്യം ചെന്ന് കയറിയത് ഈ നാട്ടിലെ എല്ലാ മലയാളി സുന്ദരികളും ഫുഡ്‌ കഴിക്കാന്‍ വരുന്ന ഞങ്ങളുടെ സ്വന്തം കൈരളി ഹോട്ടല്‍ എന്നാ ഞങ്ങളുടെ കൊച്ചു പുട്ടുണ്ടാക്കള്‍ കേന്ദ്രത്തിലെക്കായിരുന്നു . അതിനു ചുറ്റും ഉള്ള ഇന്‍ഫോസിസ്, വിപ്രോ , ഇന്ഫോട്ടെക് തുടങ്ങിയ ഓഫീസുകള്‍ ആയിരുന്നു .കയറിയ പാടെ ഒട്ടും വിശപ്പ്‌ ഇല്ലാത്തതു കൊണ്ട് ഞാന്‍ ഫുഡ്‌ അടി തുടങ്ങി . നല്ല പൊറോട്ടയും നാടന്‍ കോഴിക്കറിയും. കുറച്ചു കഴിഞ്ഞപ്പോല്ലാണ് അവിടേക്ക് ഒരു കൊച്ചു സുന്ദരി വന്നത് വന്നപാടെ ഞാന്‍ ഒന്ന് സ്കാന്‍ ചെയ്തു ടാറ്റ ശേഖരിച്ചു ... അവളെ കാണാം ഒരു മാന്‍പെടയെ പോലെ ഇല്ലേലും ഒരു താറാവ് ഛെ അല്ല ഒരു അരയന്നത്തിന്റെ ലുക്ക്‌ ഉണ്ട് .. വന്ന പാടെ വേറെ സീറ്റ്‌ ഇല്ലാത്തതു കൊണ്ടാവണം അവള്‍ എന്നരികില്‍ തന്നെ വന്നിരുന്നു .... അവളെ നോക്കിയപ്പോള്‍ പശ്ചാത്തലത്തില്‍ 'കണ്‍ഗള്‍ ഇരണ്ടാല്‍ ' എന്നാ ഗാനം ഒഴുകി വരണ പോലെ തോന്നി... അതോട് കൂടി ഫുഡ്‌ കഴിക്കുന്ന കാര്യം ഞാന്‍ അങ്ങ് മറന്നു ... അണ്ണാന്‍ തേങ്ങാ കാരുന്ന പോലെ ഒരു ചിക്കന്‍ കാലും കടിച്ചു ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു ..... ആ ഇരുപ്പില്‍ സമയം പോയതറിഞ്ഞില്ല അവള്‍ എന്നെ നോക്കി ഒന്ന് ചിര്ച്ചു കാട്ടി അവളുടെ മുന്‍പില്‍ ഇരുന്ന കോഴികഷണവും ആയി മല്പിടുതം തുടങ്ങി.. അവള്‍ കഴിക്കുന്ന കണ്ടാല്‍ ഒരു മാസമായി ഭക്ഷണം കിട്ടാത്ത പിള്ളേര്‍ക്ക് ഭക്ഷണം കിട്ടിയതു പോലെ ആണ് എനിക്ക് തോന്നിയത് .. ഞാന്‍ ഓര്‍ത്തു പാവം കോഴി അത് എന്ത് പാപം ചെയ്തു എന്ന് :( .. ഈ ദുരന്തങ്ങള്‍ എന്ന് പറയുന്നത് KSRTC ബസ്‌ പോലെയാണ് നമ്മള്‍ കാത്തു നിന്നലോന്നും വരില്ല . പക്ഷെ പ്രതീക്ഷിക്കാതെ നില്‍ക്കുമ്പോള്‍ വരും :( എന്റെ അന്നത്തെ ദുരന്തം എന്റെ ബോസ്സിന്റെ രൂപത്തില്‍ ആയിരുന്നു ... എന്റെ കഷടകാലം കൊണ്ടാണോ എന്നറിയതില്ല ആ സാമദ്രോഹി അന്ന് ഫുഡ്‌ കഴിക്കാന്‍ വന്നത് അതെ ഹോട്ടലില്‍ തന്നെ ആയിരുന്നു ... വന്നു കയറിയ പാടെ കണ്ടത് കോഴിക്കാലും കടിച്ചു പിടിച്ചു ശശി ആയി നില്‍ക്കുന്ന എന്റെ സുന്ദരവധനം ആയിരുന്നു ....എന്നെ കണ്ട പാടെ അങ്ങേരുടെ മുഖം ഒളിമ്പിക്സിനു മെഡല്‍ കിട്ടിയ നമ്മുടെ ഹോക്കീ ടീം മെമ്പറെ പോലെ വിടര്‍ന്നു . അപ്പോലത്തെ എന്റെ അവസ്ഥ എന്നുള്ളത് പരിക്ഷക്കിടക്ക് കോപ്പി അടിച്ചതിനു സ്ക്വാഡ് പിടിച്ച ഒരു പാവം വിദ്യാര്തിയെക്കള്‍ മോശം ആയിരുന്നു. ആ നല്ല മനുഷ്യന്‍ വേറെ ഒന്നും പറഞ്ഞില്ല അടുത്ത് അടുത്തിരിക്കുന്ന സുന്ദരിയും എന്നെയും ഒന്നു മാറി മാറി നോക്കി വന്നു പതുക്കെ ഇത്രയേ പറഞ്ഞുള്ളൂ " നിന്റെ അസുഖം എന്താണെന്ന് എനിക്ക് മനസിലായി നിനക്കുള്ള മരുന്ന് നാളെ രാവിലെ തരാം " . ഇത് കേട്ടതും എന്റെ കണ്ണില്‍ ഇരുട്ട് കയറി നാളെ രാവിലെ ലോകം അവസാനിച്ചു എങ്കില്‍ എന്ന് ഞാന്‍ ചുമ്മാതെ ആണേലും ഓര്‍ത്തു ...ഇത്രേം ആയ ബില്‍ പോലും കൊടുക്കാതെ ഞാന്‍ അവിടുന്ന് ഓടി ഞാന്‍ ഓടിയ വഴിക്ക് ആണ് Mumbai- Hydrabad Highway ഉണ്ടായതെന്ന് അസൂയക്കാര്‍ പറയും .. ഓടുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഇനി കള്ളം പറഞ്ഞു അവധി എടുക്കരുത് ഇനി എടുത്താലും ബോസ്സ് കഴിക്കാന്‍ വരുന്ന ഹോട്ടല്‍ ഉള്ള ഏരിയയില്‍ വാനോക്കാന്‍ പോകരുത് .. ഓടിക്കൊണ്ടിരുന്ന ഞാന്‍ വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ സുന്ദരി എന്തിനോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു :( :

2 comments:

  1. കൊള്ളാല്ലോ മാഷേ..പാവം കോഴി..പാവം സുന്ദരി.. :P

    ReplyDelete
  2. അതാണ്‌ അതിന്റെ ബൂട്ടി ;)

    ReplyDelete